എസ്എഫ്ഐയ്ക്ക് പുതിയ നേതൃത്വം ; സെക്രട്ടറിയായി പി എം ആർഷോയേയും പ്രസിഡന്റായി കെ അനുശ്രീയെയും തിരഞ്ഞെടുത്തു

പെരിന്തൽമണ്ണ : എസ്എഫ്ഐ കേരള സംസ്ഥാന കമ്മറ്റിയ്ക്ക് പുതിയ നേതൃത്വം . സെക്രട്ടറിയായി പി എം ആർഷോയേയും പ്രസിഡന്റായി കെ അനുശ്രീയെയും സമ്മേളനം തിരഞ്ഞെടുത്തു. പ്രസിഡണ്ട് അനുശ്രീ കണ്ണൂർ പിണറായി സ്വദേശിയാണ്.നിലവിൽ കണ്ണൂർ ജില്ലാ പ്രസിഡണ്ടും സംസ്ഥാന കമ്മിറ്റി അംഗവുമാണ്.സംസ്കൃത കോളേജ് പയ്യന്നൂർ സെൻ്ററിൽ എം എ വിദ്യാർത്ഥിയാണ്.

Advertisements

സെക്രട്ടറി പി എം ആർഷോ മണ്ണാർക്കാട് സ്വദേശിയും എറണാകുളം മഹാരാജാസ് കോളേജ് വിദ്യാർത്ഥിയുമാണ്. നിലവിൽ എസ്എഫ് ഐ എറണാകുളം ജില്ലാ സെക്രട്ടറിയാണ്. 19 അംഗ സംസ്ഥാന സെക്രട്ടറിയേറ്റിൽ ഒരു ഒഴിവ് ഉൾപ്പടെ 18 പേരെയും തിരഞ്ഞെടുത്തു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

മറ്റ് ഭാരവാഹികൾ

വൈസ് പ്രസിഡന്റുമാർ:-
ഡോ ഷെറീന സലാം (ആയുർവേദം )
എ.എ അക്ഷയ് (ആലപ്പുഴ)
ഗോകുൽ ഗോപിനാഥ് (തിരുവനന്തപുരം )
വി വിചിത്ര (പാലക്കാട്‌ )

ജോയിന്റ് സെക്രട്ടറിമാർ:-
അഞ്ജു കൃഷ്ണ ജി.ടി (കൊല്ലം)
കെ.വി അനുരാഗ് (കോഴിക്കോട്)
ഹസ്സൻ മുബാറഖ് (തൃശ്ശൂർ)
ഇ അഫ്സൽ ( മലപ്പുറം)

സെക്രട്ടറിയേറ്റ് അംഗങ്ങൾ:-

ജിഷ്ണു ഷാജി (വയനാട് )
അമൽ എബ്രഹാം (പത്തനംതിട്ട )
ടോണി കുരിയാകോസ് (ഇടുക്കി )
ബിബിൻ രാജ് (കാസർഗോഡ് )
സരിത (തൃശ്ശൂർ)
വൈഷ്ണവ് മഹേന്ദ്രൻ (കണ്ണൂർ )
മെൽവിൻ ജോസഫ് (കോട്ടയം )
ജാൻവി സത്യൻ (കോഴിക്കോട് )

Hot Topics

Related Articles