സംസ്ഥാന ചലച്ചിത്ര പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു ;  മികച്ച നടി രേവതി , നടന്മാർ ബിജു മേനോൻ , ജോജു ജോർജ്

തിരുവനന്തപുരം : 52 -ാമത്‌ സംസ്ഥാന ചലച്ചിത്ര പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു. മികച്ച നടിയായി രേവതിയേയും (ഭൂതകാലം )മികച്ച നടന്മാരായി ബിജു മേനോന്‍  (ആര്‍ക്കറിയാം) , ജോജു ജോര്‍ജ് (മധുരം,നായാട്ട്)  എന്നിവരേയും ജൂറി തെരഞ്ഞെടുത്തു. മികച്ച സംവിധായകന്‍ ദിലീഷ് പോത്തനേയും തെരഞ്ഞെടുത്തു. മികച്ച ചിത്രത്തിനുള്ള പുരസ്‌കാരം ആവാസവ്യൂഹത്തിനും ലഭിച്ചു.

Advertisements

രചനാ വിഭാഗത്തില്‍ ആര്‍ ഗോപാലകൃഷ്‌ണന്റെ നഷ്ട‌സ്വപ്‌നങ്ങള്‍ക്ക് പ്രത്യേക പരാമര്‍ശം ലഭിച്ചു.പട്ടണം റഷീദിന്റെ ചമയമാണ് മികച്ച ചലച്ചിത്ര ഗ്രന്ഥത്തിനുള്ള പുരസ്‌കാരം നേടി. മികച്ച കഥ, തിരക്കഥ- ഷെറിന്‍ ഗോവിന്ദന്‍(അവനോവിലോന), ജനപ്രിയ ചിത്രം: ഹൃദയം-സംവിധായകന്‍ വിനീത് ശ്രീനിവാസന്‍


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

മറ്റ് പുരസ്‌കാരങ്ങള്‍

സ്ത്രീ – ട്രാന്‍സ്‌ജെ‌‌‌‌ന്‍ഡര്‍ പുരസ്‌കാരം – അന്തരം
എഡിറ്റ് – ആന്‍ഡ്രൂ ഡിക്രൂസ് – മിന്നല്‍ മുരളി
കുട്ടികളുടെ ചിത്രം – കാടകം – സംവിധാനം സഹില്‍ രവീന്ദ്രന്‍

മികച്ച നവാഗത സംവിധായിക- കൃഷ്ണേന്ദു

മികച്ച ജനപ്രിയ ചിത്രം- ഹൃദയം

നൃത്തസംവിധാനം- അരുണ്‍ലാല്‍ – ചവിട്ട്
വസ്ത്രാലങ്കാരം- മെല്‍വി ജെ- മിന്നല്‍ മുരളി
മേക്കപ്പ്ആര്‍ട്ടിസ്റ്റ്- രഞ്ജിത് അമ്പാടി- ആര്‍ക്കറിയാം
ജനപ്രിയചിത്രം-ഹൃദയം
ശബ്ദമിശ്രണം- ജസ്റ്റിന്‍ ജോസ്- മിന്നല്‍ മുരളി
കലാസംവിധാനം- ഗോകുല്‍ദാസ്- തുറമുഖം
ചിത്രസംയോജകന്‍- മഹേഷ് നാരായണന്‍, രാജേഷ് രാജേന്ദ്രന്‍- നായാട്ട്
ഗായിക-സിതാര കൃഷ്ണകുമാര്‍ – കാണെക്കാണെ
ഗായകന്‍- പ്രദീപ്കുമാര്‍- മിന്നല്‍ മുരളി
സംഗീതസംവിധായകന്‍ ബി.ജി.എം- ജസ്റ്റിന്‍ വര്‍ഗീസ്- ജോജി
സംഗീതസംവിധായകന്‍- ഹിഷാം- ഹൃദയം
ഗാനരചയിതാവ്- ബി.കെ ഹരിനാരായണന്‍- കാടകം

തിരക്കഥാകൃത്ത് (അഡാപ്റ്റേഷന്‍) – ശ്യാം പുഷ്‌കരന്‍ – ജോജി
തിരക്കഥാകൃത്ത്- കൃഷാന്ത്- ആവാസവ്യൂഹം
ക്യാമറ- മധു നീലകണ്ഠന്‍- ചുരുളി
കഥ- ഷാഹി കബീര്‍- നായാട്ട്
സ്വഭാവനടി- ഉണ്ണിമായ- ജോജി
സ്വഭാവനടന്‍- സുമേഷ് മൂര്‍ – കള
നടി- രേവതി- ഭൂതകാലം
നടന്‍- ബിജുമേനോന്‍ (ആര്‍ക്കറിയാം), ജോജു ജോര്‍ജ് ( തുറമുഖ്,ം മധുരം, നായാട്ട്)
സംവിധായകന്‍- ദിലീഷ് പോത്തന്‍ -ജോജി
രണ്ടാമത്തെ ചിത്രം- ചവിട്ട്, സജാസ് രഹ്മാന്‍- ഷിനോസ് റഹ്മാന്‍. നിഷിദ്ധോ -താരാ രാമാനുജന്‍

Hot Topics

Related Articles