പാലാ : സമൂഹത്തിന്റെ ചില ഉൽക്കണ്ഠകൾ തന്റെ പ്രസംഗങ്ങളിൽ പരാമർശിച്ചു എന്നുള്ളതിന്റെ പേരിൽ പ്രസ്തുത പ്രസംഗം സമൂഹത്തിൽ വിഭാഗീയത ഉളവാക്കും എന്ന് ആരോപിച്ചു കൊണ്ട് മുൻ എം എൽ എ യും
കേരള ജനപക്ഷം (സെക്കുലർ) പാർട്ടി യുടെ സംസ്ഥാന ചെയർമാനുമാനായ പി സി ജോർജ്ജിനെ കേസിൽ കുടുക്കി . ഇപ്പോൾ ജയിലിൽ ആക്കപ്പെട്ടിരുന്ന പി സി ജോർജ്ജിന് ബഹുമാനപ്പെട്ട കേരള ഹൈക്കോടതി ജാമ്യം അനുവധിച്ച് ജയിൽ വിമുക്തനാക്കിയതിൽ പാർട്ടി ജില്ലാകമ്മിറ്റി യുടെ ആഭിമുഖ്യത്തിൽ പാലനഗരത്തിൽ വമ്പിച്ച ആഹ്ളാദപ്രകടനവും ലഡു വിതരണവും നടത്തി.
നൂറുകണക്കിന് പ്രവർത്തർകർ പങ്കെടുത്ത പ്രകടനം ളാലം പാലം ജംഗ്ഷനിൽ സമാപിച്ചു .
തുടർന്നു നടന്ന പൊതുസമ്മേളനത്തിൽ പാർട്ടി ജില്ലാ പ്രസിഡന്റ് സജി എസ് തെക്കേൽ അദ്ധ്യക്ഷത വഹിച്ചു. പൊതുസമ്മേളനം കെ എഫ് കുര്യൻ ഉത്ഘാടന ചെയ്തു സമ്മേളനത്തിൽ അഡ്വക്കേറ്റ് ജോർജ്ജുകുട്ടി കാക്കനാട്ട് സെബി പറമുണ്ട, പ്രെഫസർ ജോസഫ് റ്റി ജൊസ്, ഉമ്മച്ചൻ കൂറ്റനാൽ, തോമസ് വടകര,ജോർജ്ജ് വടക്കൻ ,മാത്യു കൊട്ടാരം, ബൈജു മണ്ഡപത്തികുന്നേൽ .റ്റോമി ഈറ്റത്തോട്ട്, ജോഷി കപ്യായാങ്കൽ. ജോജോ കുഴിവേലി. എന്നിവർ പ്രസംഗിച്ചു.