കര പിടിക്കാൻ അവസാന തന്ത്രങ്ങളുമായി മുന്നണികൾ ; ദിവസങ്ങൾ മാത്രം ബാക്കി നിൽക്കെ തൃക്കാക്കരയിൽ ആവേശപ്പോര്

കൊച്ചി: പരസ്യപ്രചാരണം നാളെ അവസാനിക്കാനിരിക്കെ തൃക്കാക്കരയില്‍  മുന്നണികള്‍ തമ്മില്‍ ഇഞ്ചോടിഞ്ച് പോര്.വികസനത്തില്‍ തുടങ്ങിയ ഇടത് പ്രചാരണം സ്ഥാനാര്‍ത്ഥിക്കെതിരായ വീഡിയോ വിവാദത്തിലാണ് ഇപ്പോള്‍ കേന്ദ്രീകരിച്ചിരിക്കുന്നത്. വീഡിയോ വിവാദത്തില്‍ ആസൂത്രിത നീക്കമുണ്ടെന്ന നിലപാടാണ് യുഡിഎഫിനുള്ളത്. കേരളം മുഴുവന്‍ തൃക്കാക്കരയിലേക്ക് കേന്ദ്രീകരിച്ചുള്ള വമ്പന്‍ പ്രചാരണമാണ് ക്ലൈമാക്സിലേക്ക് അടുക്കുന്നത്.

Advertisements

സംസ്ഥാനത്തെ ഏറ്റവും സുരക്ഷിതെന്ന് യുഡിഎഫ് കണക്കാക്കുന്ന മണ്ഡലത്തില്‍ പക്ഷേ അവസാന ലാപ്പില്‍ എത്തുമ്പോള്‍ കടുത്ത പോരാട്ടമാണ് നടക്കുന്നത്.
മുഖ്യമന്ത്രിയും മന്ത്രിമാരും മുഴുവന്‍ ഇറങ്ങിയുള്ള പ്രചാരണത്തിലൂടെ കര പിടിക്കാനാകുമെന്ന വിശ്വാസത്തിലാണ് എല്‍‍ഡിഎഫ്. പക്ഷേ പി ടി തോമസിനെ നെഞ്ചേറ്റിയ കരയില്‍ ഭാര്യ പകരത്തിനിറങ്ങുമ്പോള്‍ തോല്‍വിയെ കുറിച്ച്‌ കോണ്‍ഗ്രസ് ചിന്തിക്കുന്നേയില്ല. സഭാ സ്ഥാനാര്‍ത്ഥി, ജോര്‍ജ് വിവാദം, പിന്നെ നടിയുടെ പരാതി അടക്കമുള്ള വിഷയങ്ങളും മണ്ഡലത്തിന്റെ ഓരോ കോണിലും വലിയ ചര്‍ച്ചയായി മാറിയിരുന്നു. ഒടുവില്‍ ഇടത് സ്ഥാനാര്‍ത്ഥിക്കെതിരായ വീഡിയോ വിവാദമാണ് പ്രധാന വിഷയമായി മാറിയിട്ടുള്ളത്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ജോ ജോസഫിനും കുടുംബത്തിനുമെതിരായ പ്രചാരണം എന്ന നിലക്ക് വൈകാരികമായെടുത്ത് തന്നെയാണ് വിഷയത്തില്‍ എല്‍ഡിഎഫ് ശ്രദ്ധയൂന്നുന്നത്. സഹതാപം പിടിച്ചുപറ്റിയുള്ള യുഡിഎഫ് പ്രചാരണത്തിനുള്ള മികച്ച മറുതന്ത്രമാണിതെന്ന് എല്‍ഡിഎഫ് വിലയിരുത്തുന്നു. ആദ്യം അവഗണിച്ചെങ്കിലും പ്രചാരണം കടുത്തതോടെ വിവാദത്തിന് പിന്നില്‍ ആസൂത്രിത നീക്കമുണ്ടെന്ന് പറഞ്ഞാണ് കോണ്‍​ഗ്രസ് തിരിച്ചടിക്കുന്നത്. കോണ്‍ഗ്രസുകാര്‍ മാത്രമാണോ വീഡിയോ പ്രചരിപ്പിച്ചതെന്നാണ് സതീശന്റെ ചോദ്യം.

വീഡിയോ ഇറക്കിയവരെ കണ്ടെത്തിയാല്‍ പ്രതിക്കൂട്ടിലാകുക സിപിഎമ്മാണെന്നും കോണ്‍ഗ്രസ് പറയുന്നു. ഇതിനിടെ വി ഡി സതീശന്റെ ഇന്നലെത്തെ വാര്‍ത്താ സമ്മേളനത്തിലെ ഭാഗങ്ങള്‍ എഡിറ്റ് ചെ്യ്ത പ്രചാരണം നടത്തിയെന്ന പരാതിയും കോണ്‍ഗ്രസ് ഉന്നയിക്കാനൊരുങ്ങുകയാണ്. വീഡിയോ വിവാദം മുറുകുമ്പോള്‍ നാളെ തൃക്കാക്കരയില്‍ പി സി ജോര്‍ജ് കൂടി എത്തുന്നതോടെ കലാശക്കൊട്ട് ഉച്ചസ്ഥായിയിലേക്ക് നീങ്ങുമെന്നുറപ്പ്. ഇന്ന് സുരേഷ് ​ഗോപിയെ ഉള്‍പ്പെടെ രം​ഗത്തിറക്കി പ്രചാരണം കൊഴുപ്പിക്കാനാണ് ബിജെപിയുടെ നീക്കം. അതേസമയം, ജോ ജോസഫിനെതിരെയുള്ള വ്യാജ വീഡിയോ പ്രചാരണത്തില്‍ ഇന്നലെ മുഖ്യമന്ത്രി പിണറായി വിജയനും പ്രതികരിച്ചിരുന്നു.

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.