കോട്ടയം: ആധാര വിവരങ്ങള്‍ ഡിജിറ്റല്‍ രൂപത്തിലാക്കുന്ന നടപടി ആറു ജില്ലകളില്‍ പൂര്‍ത്തീകരിച്ചതായി സഹകരണ-രജിസ്ട്രേഷന് വകുപ്പു മന്ത്രി വി.എന്‍.വാസവന് പറഞ്ഞു. കോട്ടയം രജിസ്ട്രേഷന് കോംപ്ലക്സിന്റെ ഉദ്ഘാടനവും മാനന്തവാടി, ഉളിയില്‍, തൃക്കരിപ്പൂര്‍ സബ് രജിസ്ട്രാര്‍ ഓഫിസുകളുടെ പ്രവര്‍ത്തനോദ്ഘാടനവും കോട്ടയത്ത് നിര്‍വഹിക്കുകയായിരുന്നു മന്ത്രി.
കോട്ടയം കളക്ട്രേറ്റിന് എതിര്‍വശത്ത് 4.45 കോടി രൂപ ചെലവിലാണ് നാലുനിലകളുള്ള രജിസ്ട്രേഷന് കോംപ്ലക്സ് നിര്‍മിച്ചത്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ഒരുലക്ഷം രൂപയ്ക്കു താഴെ മുദ്രവില നല്‍കേണ്ട എല്ലാ ആവശ്യങ്ങള്‍ക്കുമുള്ള മുദ്രപ്പത്രങ്ങള്‍ക്കും ഇ-സ്റ്റാമ്പിംഗ് ഏര്‍പ്പെടുത്തുകയാണ്. ചെറിയ തുകയ്ക്കുള്ള മുദ്രപ്പത്രങ്ങളുടെ ക്ഷാമം പരിഹരിക്കാനും ഓണ്‍ലൈന്‍ സേവനങ്ങളുടെ വിപുലീകരണത്തിനും സുതാര്യത ഉറപ്പാക്കുന്നതിനും ഇതു സഹായിക്കും. വകുപ്പിന്റെ കൂടുതല്‍ സേവനങ്ങള്‍ ഓണ്‍ലൈനാക്കുന്നതിലൂടെ അഴിമതിമുക്ത ഓഫീസ് എന്ന സര്‍ക്കാരിന്റെ ലക്ഷ്യം കൈവരിക്കാനാകും. ഓണ്‍ലൈനില്‍ കൂടുതല്‍ സേവനങ്ങള്‍ ലഭ്യമാകുമ്പോള്‍ ജനങ്ങള്‍ക്ക് ഉദ്യോഗസ്ഥരുമായി നേരിട്ട് ബന്ധപ്പെടേണ്ടതും ഓഫീസുകള്‍ കയറിയിറങ്ങേണ്ടി വരുന്നതുമായ സാഹചര്യം ഒഴിവാകും.
രജിസ്ട്രേഷന് വകുപ്പിന് കഴിഞ്ഞവര്‍ഷം 1322 കോടി രൂപയുടെ അധിക വരുമാനം നേടാനായി. സംസ്ഥാനത്തിന് 4432 കോടി രൂപയുടെ വരുമാനം നേടിക്കൊടുക്കാന്‍ രജിസ്ട്രേഷന് വകുപ്പിനായി. ആറുവര്‍ഷത്തിനിടെ നേടിയ റെക്കോഡ് വരുമാനമാണിത്. ആധുനികവല്‍ക്കരണവും ജീവനക്കാരുടെ പ്രയത്നവുമാണ് നേട്ടം കൈവരിക്കാന്‍ സഹായിച്ചത്. ആധാരമെഴുത്തുകാരുടെ ജീവനോപാധി സംരക്ഷിച്ചുകൊണ്ടുള്ള ആധുനികവല്‍ക്കരണ നടപടികളാണ് വകുപ്പ് നടപ്പാക്കുന്നതെന്നും മന്ത്രി പറഞ്ഞു.