കൊച്ചി : സംസ്ഥാന സിനിമാ അവാർഡിൽ കടുത്ത പ്രതിഷേധവുമായി ഇന്ദ്രൻസ്. ഹോം സിനിമ അവാർഡ് നിർണയ സമിതി കണ്ടിട്ടുപോലുമുണ്ടാവില്ലന്ന് ഇന്ദ്രൻസ് പറഞ്ഞു. ഹോം കണ്ടവരാണ് നല്ല അഭിപ്രായം പറയുന്നത്. കാണാത്തവർക്ക് ഒന്നും പറയാനുണ്ടാവില്ല. ഒഴിവാക്കാൻ ആദ്യമേ കാരണം വച്ചിട്ടുണ്ടാവുമെന്നും ഇന്ദ്രൻസ് പറഞ്ഞു. ഫോമിനും ഹോമിലെ അഭിനയത്തിന് ഇന്ദ്രൻസിന് അവാർഡ് നിഷേധിച്ചതിനെ സോഷ്യൽ മീഡിയയിൽ കടുത്ത വിമർശനങ്ങൾ നടക്കുകയാണ്. ഇതിനിടെയാണ് ഇപ്പോൾ ഇന്ദ്രൻസ് അഭിപ്രായപ്രകടനവുമായി രംഗത്ത് എത്തിയത്.
Advertisements