ഇടുക്കി തങ്കമണിയിൽ എക്‌സൈസിന്റെ പരിശോധന; 100 ലിറ്റർ കോട കണ്ടെത്തി

തങ്കമണി : എക്സൈസ് റേഞ്ച് ഓഫീസിലെ പ്രിവന്റീവ് ഓഫീസർ ബിനോയ് കെ.ജെ യും പാർട്ടിയും ചേർന്ന് വാത്തിക്കുടി വില്ലേജിൽ ദൈവംമേട് ഭാഗത്ത് നടത്തിയ പരിശോധനയിൽ കാരികുന്നേൽ വീട്ടിൽ ജോസഫ് മകൻ സജി എന്നു വിളിക്കുന്ന തോമസ് ജോസഫ് എന്നയാൾ ചാരായം വാറ്റുന്നതിനായി തന്റെ വീട്ടിൽ സൂക്ഷിച്ചു വച്ചിരുന്ന 100 ലിറ്റർ കോട കണ്ടെത്തി ഇയാൾടെ പേരിൽ അബ്കാരി കേസെടുത്തു.ഇയാൾ ഓടിപ്പോയതിനാൽ അറസ്റ്റ് ചെയ്യാൻ സാധിച്ചില്ല. കേസ് തങ്കമണി എക്സൈസ് രജിസ്റ്റർ ചെയ്തു.

Advertisements

Hot Topics

Related Articles