തെളിനീരൊഴുകും നവകേരളം; മറവൻതുരുത്ത് പഞ്ചായത്ത് ആറാം വാർഡിൽ ജലനടത്തം സംഘടിപ്പിച്ചു

തലയോലപ്പറമ്പ് : “തെളിനീരൊഴുകും നവകേരളം ” പദ്ധതിയുടെ ഭാഗമായി മറവൻതുരുത്ത് പഞ്ചായത്ത് ആറാം വാർഡിൽ ജലനടത്തം സംഘടിപ്പിച്ചു. എല്ലാ ജലസ്രോതസുകളെയും മാലിന്യമുക്തമാക്കി സംരക്ഷിക്കുന്നതിലേക്ക് പെതുജനപങ്കാളിത്തത്തോടെ ജലശുചിത്വസുസ്ഥിരത ഉറപ്പ് വരുത്തുന്നത് ലക്ഷ്യമാക്കി “തെളിനീരൊഴുകും നവകേരളം സമ്പൂർണ്ണ ജലശുചിത്വയജ്ഞം -2022″ എന്ന ബൃഹത്ത് പദ്ധതിയുടെ ഭാഗമായാണ് ജലനടത്തം സംഘടിപ്പിച്ചത്. മറവൻതുരുത്ത് പഞ്ചായത്ത് വൈസ് പ്രസിഡന്റ് വി റ്റി പ്രതാപൻ ഉദ്ഘാടനം ചെയ്തു. സിഡിഎസ് ചെയർപേഴ്സൺ ബിന്ദു സുനിൽ അധ്യക്ഷയായി. ജുനിയർ ഹെൽത്ത് ഇൻസ്പെക്ടർ എൻ പി ബിജു, ഹെൽത്ത് നഴ്സ് ദിനി എസ് നായർ, എഡിഎസ് വെസ് പ്രസിഡന്റ് സിനി അനിൽ കുമാർ, സിപിഐ എം ബ്രാഞ്ച് സെക്രട്ടറി കെ എം ഷിയാക്ക്, കോൺഗ്രസ് നേതാവ് സി വി ഡാങ്കേ,
വാർഡ് ആസൂത്രണ സമിതി അംഗം കെ പി ജോൺ, ഡിവൈഎഫ്ഐ മേഖല സെക്രട്ടറി അർജുൻ ബാബു എന്നിവർ സംസാരിച്ചു. കുടുംബശ്രീ, അയൽക്കൂട്ടം, തൊഴിലുറപ്പ്, ഹരിതകർമസേന അംഗങ്ങൾ, സന്നദ്ധ സംഘടനാ പ്രവർത്തകർ തുടങ്ങിയവർ പങ്കെടുത്തു. നിരവധി കുടിവെളള വിതരണ പദ്ധതികളും ജലസേചനവും കൃഷിയും വിനോദ സഞ്ചാരവുമെല്ലാം മറവൻതുരുത്തിലെ ജല സ്രോതസ്സുകളെ ആശ്രയിച്ചാണ് മുന്നോട്ടുപോവുന്നത്. എന്നാൽ വിവിധതരം മാലിന്യ നിക്ഷേപം മൂലം ജല സ്രോതസ്സുകൾ മലിനീകരിക്കപ്പെട്ട് കൊണ്ടിരിക്കുകയാണ്. ജലമലിനീകരണം ഗുരുതര രോഗങ്ങൾക്കും, പകർച്ച വ്യാധികൾക്കും കാരണമാവുകയും ചെയ്യുന്നതായി പഠനങ്ങളിൽ വ്യക്തമായിട്ടുണ്ട്. ജല സ്രോതസ്സുകൾ സംരക്ഷിക്കപ്പെടേണ്ടത് നാടിന്റെയും വരും തലമുറയുടെയും നിലനിൽപ്പിന്റെ ആവശ്യകതയാണെന്നും അതിനനുസരിച്ചുള്ള ജീവിത ശൈലി വികസിപ്പിക്കണമെന്നുമുള്ള സന്ദേശം പ്രചരിപ്പിക്കുകയാണ് ജല നടത്തത്തിലൂടെ ഉദ്ദേശിക്കുന്നത്.

Advertisements

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.