അങ്കണവാടി പ്രവേശനോത്സവം നടത്തി

മാന്നാനം : അതിരമ്പുഴ പഞ്ചായത്തിലെ വിവിധ വാർഡുകളിൽ അങ്കണവാടി പ്രവേശനോത്സവം നടത്തി. അമലഗിരി കൊട്ടാരം അങ്കണവാടി പ്രവേശനോത്സവം ജില്ലാ പഞ്ചായത്ത് മെമ്പർ ഡോ. റോസമ്മ സോണി ഉദ്ഘാടനം ചെയ്തു. കുട്ടികൾക്ക് മധുരപലഹാരങ്ങളും വർണ്ണപകിട്ടുള്ള സമ്മാനവും വിതരണവും നടത്തി. കുട്ടികളുടെ വിവിധ കലാപരിപാടികൾ പ്രവേശനോത്സവത്തെ മോടി പിടിപ്പിച്ചു.

Advertisements

ഗ്രാമ പഞ്ചായത്തംഗം ഹരി പ്രകാശിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ പുഷ്പവല്ലി ടി. എൽ, ജയശ്രീ സി.ടി, ഷീലാ എൻ. എ, മറിയാമ്മ റോക്കി, ഓമന ബാലകൃഷ്ണൻ,ഡോ. കെ.കെ. പ്രഭാകരൻ, വി. എൻ. മണി എന്നിവർ പ്രസംഗിച്ചു.

Hot Topics

Related Articles