മതവി​ദ്വേ​ഷ പ്ര​സം​ഗ കേസ് ; പി സി ജോ​ര്‍​ജി​ന്‍റെ ജാ​മ്യം റ​ദ്ദാ​ക്കാ​ന്‍ പൊ​ലീ​സ് ഹെെക്കോടതിയെ സമീപിക്കും

തി​രു​വ​ന​ന്ത​പു​രം: മ​ത​വി​ദ്വേ​ഷ പ്ര​സം​ഗ കേ​സി​ല്‍ മുന്‍ എംഎല്‍എയും ജനപക്ഷം നേതാവുമായ പിസി ജോ​ര്‍​ജി​ന്‍റെ ജാ​മ്യം റ​ദ്ദാ​ക്കാ​ന്‍ പൊ​ലീ​സ് ഹെെക്കോടതിയെ സമീപിക്കും. പി സി ജോ​ര്‍​ജ് ജാമ്യ ഉപാധി ലംഘിച്ചോ എന്നതില്‍ നിയമോപദേശം തേടിയ ശേഷമാണ് പൊലീസ് നീക്കം. പൊലീസ് നിയമ നടപടിക്കൊരുങ്ങിയതിന് പിന്നാലെ ചോദ്യം ചെയ്യലിന് ഹാജരാകാന്‍ തയാറാണെന്ന് പി സി ജോര്‍ജ് അറിയിച്ചിരുന്നെങ്കിലും അം​ഗീ​ക​രി​ക്കേ​ണ്ടെ​ന്ന നി​ല​പാ​ടി​ലാ​ണ്​ പൊ​ലീ​സ്.

Advertisements

ഞായറാഴ്ച്ചയായിരുന്നു പി സി ജോര്‍ജ് ചോദ്യം ചെയ്യലിനായി ഹാജരാകേണ്ടിയിരുന്നത്. ആരോഗ്യസ്ഥിതി മോശമാണെന്ന് അന്വേഷണ സംഘത്തെ അറിയിച്ചെങ്കിലും ഉപതെരഞ്ഞെടുപ്പിന്റെ അവസാന പരസ്യ പ്രചാരണത്തില്‍ എന്‍ഡിഎക്ക് വോട്ട് തേടി പിസി തൃക്കാക്കരയില്‍ സജീവമായിരുന്നു. അ​ന്വേ​ഷ​ണ​വു​മാ​യി സ​ഹ​ക​രി​ക്കാ​തെ​യു​ള്ള ജോ​ര്‍​ജി​ന്‍റെ നി​ല​പാ​ട്​ ജാ​മ്യ​വ്യ​വ​സ്ഥാ ലം​ഘ​ന​മാ​ണെ​ന്നാ​ണ്​ പൊ​ലീ​സ്​ വി​ല​യി​രു​ത്ത​ല്‍. ശ​ബ്ദ​പ​രി​ശോ​ധ​ന​ക്ക്‌ ഹാ​ജ​രാ​ക​ണ​മെ​ന്ന പൊ​ലീ​സ്‌ നി​ര്‍​ദേ​ശം അ​വ​ഗ​ണി​ച്ചാണ് ജോ​ര്‍​ജ്‌ തൃ​ക്കാ​ക്ക​ര​യി​ല്‍ തെ​ര​ഞ്ഞെ​ടു​പ്പ്‌ പ​രി​പാ​ടി​യി​ല്‍ പ​ങ്കെ​ടു​ത്ത​ത്‌. പ​ര​സ്യ​പ്ര​സ്താ​വ​ന​ക​ള്‍ പാ​ടി​ല്ല, വി​ദ്വേ​ഷ പ്ര​സം​ഗം ആ​വ​ര്‍​ത്തി​ക്ക​രു​ത്‌, ശാ​സ്ത്രീ​യ പ​രി​ശോ​ധ​ന​ക​ള്‍​ക്ക്‌ വി​ധേ​യ​നാ​ക​ണം, അ​ന്വേ​ഷ​ണ​വു​മാ​യി സ​ഹ​ക​രി​ക്ക​ണം എ​ന്നീ വ്യ​വ​സ്ഥ​ക​ളോ​ടെ​യാ​ണ്‌ ഹൈ​ക്കോടതി പി സി ജോര്‍ജിന് ​ജാ​മ്യം അ​നു​വ​ദി​ച്ച​ത്. ഇതിനിടെ പൊലീസിനെതിരെ വിമര്‍ശനവുമായി പി സി ജോര്‍ജ് രംഗത്തെത്തിയിരുന്നു.

Hot Topics

Related Articles