കൊച്ചി: മരക്കാര്‍ തിയേറ്റര്‍ റിലീസ് ചെയ്യുന്നതുമായി ബന്ധപ്പെട്ട ചര്‍ച്ച തുടരുകയാണെന്നും ഇതുവരെ അന്തിമ തീരുമാനം ആയിട്ടില്ലെന്നും ഫിലിം ചേംബര്‍ പ്രസിഡണ്ട് സുരേഷ് കുമാര്‍. എന്നാല്‍, ആന്റണി പെരുമ്പാവൂര്‍ ആവശ്യപ്പെട്ട തുക 40 കോടിയില്‍ നിന്നും ഇരുപത്തിയഞ്ചു കോടിയാക്കി കുറച്ചെന്നും സുരേഷ് കുമാര്‍ പറഞ്ഞു.
മിനിമം ഗ്യാരണ്ടി വേണമെന്ന ആവശ്യത്തില്‍ ആന്റണി പെരുമ്പാവൂര്‍ ഉറച്ചു നില്‍ക്കുകയാണ്. എന്നാല്‍, മിനിമം ഗ്യാരണ്ടി നല്‍കില്ലെന്ന് തിയേറ്റര്‍ ഉടമകളുടെ സംഘടന അറിയിച്ചതായും സുരേഷ് കുമാര്‍ പറഞ്ഞു. യോഗത്തില്‍ മരക്കാര്‍ സിനിമ തിയേറ്ററില്‍ റിലീസ് ചെയ്യുവാന്‍ നിരവധി ആവശ്യങ്ങളും ആന്റണി പെരൂമ്പാവൂര്‍ മൂന്നോട്ടുവെച്ചിരുന്നു.തിയേറ്ററുടമകള്‍ അഡ്വാന്‍സ് തുക നല്‍കണമെന്നും ഇരുന്നൂറോളം സ്‌ക്രീനുകള്‍ വേണമെന്നുമുള്‍പ്പെടെയുളള നിരവധി ആവശ്യങ്ങളാണ് ആന്റണി പെരുമ്പാവൂര്‍ മുന്നോട്ടുവെക്കുന്നത്. ഓരോ തിയേറ്റര്‍ ഉടമകള്‍ 25 ലക്ഷം രൂപ അഡ്വാന്‍സ് നല്‍കണം. നഷ്ടം വന്നാല്‍ തിരികെ നല്‍കില്ല. എന്നാല്‍ ലാഭം ഉണ്ടായാല്‍ അതിന്റെ ഷെയര്‍ വേണമെന്നും ആന്റണി പെരുമ്പാവൂര്‍ ആവശ്യപ്പെട്ടു.