കുട്ടികളുടെ ലൈബ്രറിഅവധിക്കാല ക്ലാസ് സമാപിച്ചു

കോട്ടയം : കുട്ടികളുടെ ലൈബ്രറി ആൻഡ് ജവഹർബാലഭവനിൽ രണ്ടു മാസം നീണ്ട അവധിക്കാല ക്ലാസുകൾ
സമാപിച്ചു. സംവിധായകൻ
ജോഷിമാത്യു ഉദ്ഘാടനം ചെയ്തു. കുട്ടികളുടെ ലൈബ്രറി ചെയർമാൻ എബ്രഹാം ഇട്ടിച്ചെറിയ അദ്ധ്യക്ഷനായിരുന്നു. ആർട്ടിസ്റ്റ് സുജാതൻ, തിരുവിഴ ജയശങ്കർ,
കുട്ടി ഗായകൻ ജൈഡൻ , കുട്ടികളുടെ ലൈബ്രറി എക്സിക്യൂട്ടീവ് ഡയറക്ടർ വി.ജയകുമാർ, മാനേജിംഗ് കമ്മിറ്റി അഗങ്ങളായ ഷാജി വേങ്കടത്ത്,
നന്ത്യാട് ബഷീർ, ബിനോയ് വേളൂർ, എന്നിവർ പ്രസംഗിച്ചു. തുടർന്നു
കുട്ടികളുടെയും അദ്ധ്യാപകരുടെയും വിവിധ കലാ പരിപാടികൾ അരങ്ങേറി.

Advertisements

Hot Topics

Related Articles