കൊച്ചി: സ്‌കോളഷര്‍ഷിപ്പോടു കൂടി വിദേശ വിദ്യാഭ്യാസത്തിന് സഹായമൊരുക്കാന്‍ ആഗോള സര്‍വകലാശാലകളെയും വിദ്യാര്‍ഥികളെയും ബന്ധിപ്പിക്കുന്ന പ്രമുഖ വെബ് പോര്‍ട്ടലായ അഡ്മിഷന്‍സ് ഡയറക്ട് ഡോട്ട് കോം (admissionsdirect.com) സംഘടിപ്പിക്കുന്ന എഡ്യൂകേഷന്‍ എക്സ്പോ (EDEXPO 2022)ഉം, ഗ്ലോബല്‍ സ്‌കോളര്‍ഷിപ്പ് എലിജിബിലിറ്റി ടെസ്റ്റും ജൂണ്‍ 4-ന് കലൂര്‍ എജെ ഹാളില്‍ നടക്കും. രാവിലെ 10 മുതല്‍ വൈകീട്ട് 5 വരെയാണ് എക്‌സ്‌പോയും ടെസ്റ്റും. 10.00-11.00, 11.15-12.15, 1.00-2.00, 2.15-3.15 എന്നിങ്ങനെ ഒരു മണിക്കൂര്‍ ദൈര്‍ഘ്യമുള്ള നാല് ഘട്ടങ്ങളിലായാണ് പരീക്ഷ നടത്തുന്നത്. വിദ്യാര്‍ത്ഥികള്‍ക്ക് നേരിട്ട് വിദേശത്തുള്ള മികച്ച യൂണിവേഴ്സിറ്റികള്‍ കണ്ടെത്താനും വ്യത്യസ്ത കോഴ്സുകള്‍ തിരഞ്ഞെടുക്കാനും വിവിധ സ്‌കോളര്‍ഷിപ്പുകള്‍ ലഭിക്കാനും, അഡ്മിഷന്‍ എടുക്കുവാനും സഹായിക്കുക എന്ന ലക്ഷ്യത്തോടെയാണ് EDEXPO 2022 സംഘടിപ്പിക്കുന്നതെന്ന് സംഘാടകര്‍ അറിയിച്ചു.
എഡ് എക്സ്പോ 2022-ന്റെ ഭാഗമായി നടത്തുന്ന ഗ്ലോബല്‍ സ്‌കോളര്‍ഷിപ്പ് എലിജിബിലിറ്റി ടെസ്റ്റി (GSET) ലൂടെ യോഗ്യത തെളിയിക്കുന്ന 200 ഓളം വിദ്യാര്‍ഥികള്‍ക്ക് തിരഞ്ഞെടുക്കപ്പെട്ട യൂണിവേഴ്സിറ്റികളിലൂടെ 10 കോടി രൂപയുടെ സ്‌കോളര്‍ഷിപ്പിനുള്ള അവസരം ആണ് ഒരുങ്ങുന്നത്. വിവിധ രാജ്യങ്ങളില്‍ നിന്നുള്ള 100-ല്‍ അധികം യൂണിവേഴ്സിറ്റികളും ഇന്‍സ്റ്റിറ്റ്യൂട്ടുകളും എക്‌സ്‌പോയില്‍ പങ്കെടുക്കും. ഇതുവഴി വിദ്യാര്‍ത്ഥികള്‍ക്ക് അവര്‍ പോകാന്‍ ഉദ്ദേശിക്കുന്ന യൂണിവേഴ്സിറ്റിയിലെ കോഴ്സ്, വിസ പ്രോസസ്സിങ്, പോസ്റ്റ് സ്റ്റഡി വര്‍ക്ക് പെര്‍മിറ്റ്, ജീവിതച്ചിലവ് തുടങ്ങിയ എല്ലാ വിവരങ്ങളും ബന്ധപ്പെട്ടവരില്‍ നിന്നും നേരിട്ട് ചോദിച്ചു മനസിലാക്കാന്‍ എക്‌സ്‌പോ അവസരം ഒരുക്കും. യൂണിവേഴ്സിറ്റികളുടെ പ്രതിനിധികള്‍ നേരിട്ടെത്തുന്നതിനാല്‍ സ്പോട്ട് ഓഫര്‍ ലെറ്റര്‍ അടങ്ങുന്ന മറ്റു ആനുകൂല്യങ്ങളും എക്‌സ്‌പോയില്‍ തന്നെ ലഭ്യമാകും.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
വിദേശ പഠനത്തിനാവശ്യമായ വിദ്യാഭ്യാസ വായ്പ സംബന്ധിച്ചും വിദ്യാര്‍ഥികള്‍ക്കാവശ്യമായ പണമിടപാടുകളുമായി ബന്ധപ്പെട്ട എല്ലാത്തരം സംശയങ്ങളും നേരിട്ട് ചോദിച്ചറിയാനായി പ്രമുഖ ബാങ്കുകളുടെ കൗണ്ടറുകളും എക്സ്പോയില്‍ ഉണ്ടാകും. IELTS പരിശീലനം, IELTS പരീക്ഷാ തീയതി ബുക്കിങ് തുടങ്ങിയ സേവങ്ങള്‍ക്കായി IELTS സെന്ററുകളുടെ പ്രതിനിധികളും, വിദേശയാത്രയ്ക്ക് ആവശ്യമായ ടിക്കറ്റ് പ്രീ ബുക്കിംഗ്, നിരക്കിലെ ഓഫറുകള്‍ തുടങ്ങിയവ സംബന്ധിച്ച വിവരങ്ങള്‍ ലഭ്യമാക്കുന്നതിനായി മുന്‍നിര എഡ്യൂകേഷണല്‍ കണ്‍സെള്‍ട്ടന്‍സി പ്രതിനിധികളും എക്സ്പോയില്‍ പങ്കെടുക്കും.
വിദ്യാഭ്യാസ രംഗത്തെ പ്രമുഖര്‍ നയിക്കുന്ന സെമിനാറുകളും എഡ്എക്സ്പോയുടെ ഭാഗമായി നടക്കും. തൊഴിലധിഷ്ഠിത കോഴ്‌സുകള്‍, വിദേശ പഠനത്തിനൊരുങ്ങുന്ന വിദ്യാര്‍ത്ഥികള്‍ നേരിടുന്ന പ്രശ്നങ്ങള്‍, അവയ്ക്കുള്ള പരിഹാരങ്ങള്‍ തുടങ്ങിയവ സെമിനാറില്‍ ചര്‍ച്ച ചെയ്യപ്പെടും.
വിദേശ വിദ്യാഭ്യാസം എന്ന സ്വപ്നം വിദ്യാര്‍ത്ഥികള്‍ക്കിടയില്‍ ഏറിവരുന്ന കാലമാണിത്. അനന്തമായ സാധ്യതകളുമായി ഒട്ടുമിക്ക രാജ്യങ്ങളും തന്നെ മറ്റു രാജ്യങ്ങളില്‍ നിന്നും വിദ്യാര്‍ത്ഥികളെ സ്വാഗതം ചെയ്യുന്നുണ്ട്. ഏറ്റവും കുറഞ്ഞ ചിലവില്‍ പഠിക്കാന്‍ സാധിക്കുന്ന യൂറോപ്യന്‍ രാജ്യങ്ങള്‍ മുതല്‍ സ്‌കോളര്‍ഷിപ്പോടു കൂടി പഠിക്കാന്‍ സാധിക്കുന്ന പുരാതനമായ യൂണിവേഴ്സിറ്റികള്‍ വരെ ഈ പട്ടികയില്‍ ഉള്‍പ്പെടുന്നു, കോഴ്സുകളിലെ വൈവിധ്യവും, അനന്തമായ ജോലി സാധ്യതയും പഠനത്തോടൊപ്പമുള്ള വരുമാനവുമെല്ലാം കൂടുതല്‍ വിദ്യാര്‍ത്ഥികളെ വിദേശ പഠനത്തിലേക്ക് ആകര്‍ഷിക്കുന്നു.
ഡിപ്ലോമ കോഴ്‌സുകള്‍ മുതല്‍ ബിരുദ, ബിരുദാനന്തര, ഡോക്ടറേറ്റ് കോഴ്സുകള്‍ക്ക് വരെ വിദേശ യൂണിവേഴ്സിറ്റികളിലേക്ക് ലക്ഷക്കണക്കിന് വിദ്യാര്‍ത്ഥികളാണ് ഓരോ വര്‍ഷവും ഇന്ത്യയില്‍ നിന്ന് മാത്രം പോകുന്നത്. എന്നാല്‍ വിദേശ രാജ്യങ്ങളിലെ ഫീസ് ആണ് വിദ്യാര്‍ഥികള്‍ക്കും രക്ഷിതാക്കള്‍ക്കും തടസമാകുന്നത്. ഇതിനായി വിവിധ സ്‌കോളര്‍ഷിപ്പുകള്‍ക്ക് അപേക്ഷിക്കുക എന്നതാണ് മിക്കവരും സ്വീകരിക്കുന്ന മാര്‍ഗം. മിക്ക പ്രധാനപ്പെട്ട സ്‌കോളര്‍ഷിപ്പുകളും വിദ്യാര്‍ഥികളിലേക്ക് എത്താതെയും പോകുന്നു. ഇത്തരത്തില്‍ സ്‌കോളര്‍ഷിപ്പോടു കൂടി വിദേശത്തേക്ക് പോകാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ഒരു വേദിയൊരുക്കുകയാണ് എഡ് എക്സ്പോ 2022-ലൂടെ അഡ്മിഷന്‍സ് ഡയറക്റ്റ് ഡോട്ട് കോം ലക്ഷ്യമിടുന്നത്.
For online registration, visit: www.admissionsdirect.com
For details, contact: 9388077767, 9605911777