ആർപ്പുക്കര ഗവണ്മെന്റ് ഹയർ സെക്കന്ററി സ്‌കൂളിൽ പ്രവേശനോത്സവം നടത്തി

ആർപ്പുക്കര. ഗവണ്മെന്റ് ഹയർ സെക്കന്ററി സ്‌കൂളിൽ പ്രവേശനോത്സവം ജില്ലാ പഞ്ചായത്ത് മെമ്പർ ഡോ. റോസമ്മ സോണി ഉദ്ഘാടനം ചെയ്തു. മധുര പലഹാരങ്ങളും സമ്മാനങ്ങളും വിതരണം ചെയ്തു.കുട്ടികൾ ക്ലാസ്സ് മുറികൾ വർണ്ണ ബലൂണുകൾ കൊണ്ട് അലങ്കരിച്ച് പ്രവേശനോത്സവം മോടി പിടിപ്പിച്ചു. പി.ടി.എ പ്രസിഡന്റ് എം. ബി. ജയപ്പന്റെ അദ്ധ്യക്ഷത വഹിച്ചു.

Advertisements

യോഗത്തിൽ സ്‌കൂൾ പ്രിൻസിപ്പൽ, രാജി രാംദാസ്, വൊക്കേഷണൽ ഹയർ സെക്കന്ററി പ്രിൻസിപ്പൽ രന്ധു സാറാ കുര്യൻ, സ്‌കൂൾ ഹെഡ്മാസ്റ്റർ എം. വി. വിജയകുമാർ, ആർപ്പുക്കാർ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് റോസിലി ടോമിച്ചൻ, ബ്ലോക്ക് പഞ്ചായത്തംഗം അന്നമ്മ മാണി,ഗ്രാമ പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർ പേഴ്‌സൺ ദീപാ ജോസ്, ഗ്രാമ പഞ്ചായത്തംഗം അരുൺ ഫിലിപ്പ്, നവജീവൻ ട്രസ്റ്റ് ചെയർമാൻ പി. യു. തോമസ്,മുരളീകൃഷ്ണൻ കെ,ഷിജിമോൻ പി, ആർപ്പുക്കര തങ്കച്ചൻ, അജിമോൻ തടത്തിൽ, ബിജു ടി എന്നിവർ പ്രസംഗിച്ചു.

Hot Topics

Related Articles