പണിതിട്ടും പണി തീരാതെ കാരിത്താസ് മേൽപ്പാലം : രണ്ടര വർഷം കഴിഞ്ഞിട്ടും പാലം തുറന്ന് കൊടുത്തില്ല

കോട്ടയം : ആയിരക്കണക്കിന് ആളുകൾ ദിവസവും യാത്ര ചെയ്യുന്ന തിരക്കേറിയ കാരിത്താസ് – അമ്മഞ്ചേരി റോഡ് അടച്ചിട്ട് ഇപ്പോൾ രണ്ടര വർഷം കഴിഞ്ഞു.
ഏറ്റുമാനൂർ- കോട്ടയം റെയിൽപാത ഇരട്ടിപ്പിക്കലിനു വേണ്ടിയാണ് അടച്ചത്.
കൃത്യമായി പറഞ്ഞാൽ 2019
ഡിസംബർ19 മുതൽ.
അന്നു തുടങ്ങിയതാണ്
ഈ റോഡ് ഉപയോഗിക്കുന്നവരുടെ ദുരന്തം.

Advertisements

കോട്ടയം മെഡിക്കൽ കോളേജ്, മെഡിക്കൽ കോളേജ് ആശുപത്രി, കുട്ടികളുടെ ആശുപത്രി , എം ജി . യൂണിവേഴ്സിറ്റി, മാന്നാനത്തെയും അതിരമ്പുഴയിലെയും തീർത്ഥാടന കേന്ദ്രങ്ങൾ തുടങ്ങിയ സ്ഥലങ്ങളിലേയ്ക്കുള്ള ആയിരക്കണക്കിനു യാത്രക്കാരാണ് ദുരിതമനുഭവിക്കുന്നത്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

റയിൽ പാതയ്ക്ക് ഇരു വശവും താമസിക്കുന്ന നൂറു കണക്കിന് പ്രദേശവാസികളുടെ വാഹനങ്ങൾ കിഴക്കോട്ടോ പടിഞ്ഞാറ്റേയ്ക്കോ ഇറക്കാൻ പറ്റാത്ത സ്ഥിതിയും ഉണ്ട്. മെയിൻ റോഡുകളിൽ എത്തി ലക്ഷ്യസ്ഥാനങ്ങളിലേയ്ക്ക് യാത്ര തുടരാൻ ഇവർ രണ്ട് മൂന്നു കിലോമീറ്ററുകൾ ചുറ്റേണ്ട അവസ്ഥയാണ്. ഏറ്റുമാനൂർ – ചിങ്ങവാനം റെയിൽപാത ഇരട്ടിപ്പിക്കുന്ന ജോലിയുമായി ബന്ധപ്പെട്ടാണ് പാളത്തിന് കുറുകെ പോകുന്ന തിരക്കേറിയ ഈ റോഡിൽ ഗതാഗതം നിരോധിച്ചത്.

റോഡ് അടച്ച് ജനങ്ങളെ ഉപദ്രവിക്കുന്നതിലുള്ള ശുഷ്ക്കാന്തി മേൽപാല നിർമ്മാണത്തിൽ റയിൽവേ കാണിച്ചില്ല. റോഡ് അടച്ചിട്ടും വളരെ കഴിഞ്ഞാണ് റെയിൽവേ മേൽപാലത്തിന്റെ പണി തുടങ്ങിയത്. ഇഴഞ്ഞു നീങ്ങിയ മേൽപാല നിർമ്മാണം അവസാനം ഒരു വർഷം മുമ്പ് പൂർത്തിയായി. എന്നാൽ പാലത്തിലേയ്ക്ക് പ്രവേശിക്കാൻ ആവശ്യമായ 450 മി. നീളത്തിലുള്ള സമീപന റോഡുകളുടെ പണി ഇനിയും തുടങ്ങിയിട്ടില്ല.
ഇരട്ട റെയിൽപാതകൾക്ക് മുകളിൽ ഭ്രൂമിയുമായി ഒരു ബന്ധവുമില്ലാതെ, ഒരു ബഹിരാകാശ പേടകം പോലെ, ഇപ്പോൾ മേൽപാലമങ്ങനെ വിരാചിക്കുകയാണ് !

കഴിഞ്ഞ രണ്ടര വർഷത്തിനിടയിൽ സമീപന പാത നിർമ്മാണത്തിന് പല വട്ടം ടെൻഡർ നടപടികൾ ഉണ്ടായി. തുക (9.62 കോടി ) കുറഞ്ഞതിന്റെ പേരിൽ ആരും എറ്റെടുത്തില്ല. തുക വർദ്ധിപ്പിച്ച് (10.55 കോടി)
റി- ടെൻഡർ വിളിച്ച് പാലത്തിലേയ്ക്ക് പാതയൊരുക്കാൻ നടപടികൾ തുടങ്ങിയിട്ടുണ്ട്.
ടെൻഡർ ഉറപ്പിച്ച് പണി തുടങ്ങിയാൽ തന്നെ ഇനിയും ചുരുങ്ങിയത് ഒരു വർഷമെങ്കിലും എടുത്തേക്കാം. റെയിൽവേ വർക്കുകളുടെ സമീപകാല വേഗത സൂചിപ്പിക്കുന്നത് അതാണ്.

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.