കോട്ടയം : മൊബൈൽ ഫോൺ റീചാർജ് അസോസിയേഷൻ (എം.ആർ.ആർ.എ ) സംസ്ഥാന സമ്മേളനം ജൂൺ അഞ്ചിന് കോട്ടയം ശ്രീരംഗം ഓഡിറ്റോറിയത്തിൽ നടക്കും. ജൂൺ 5 ഞായറാഴ്ച വൈകിട്ട് മൂന്നിന് നടക്കുന്ന പ്രതിനിധി സമ്മേളനം മന്ത്രി വി.എൻ വാസവൻ ഉദ്ഘാടനം ചെയ്യും. തിരുവഞ്ചൂർ രാധാകൃഷ്ണൻ എംഎൽഎ വിദ്യാഭ്യാസ അവാർഡ് വിതരണം നടത്തും. വ്യാപാരി വ്യവസായി ഏകോപന സമിതി കോട്ടയം ജില്ലാ പ്രസിഡണ്ട് എം കെ തോമസ്കുട്ടി വനിതാ സ്വയംതൊഴിൽ സംരംഭം ഉദ്ഘാടനം ചെയ്യും. കോട്ടയം ജില്ലാ പ്രസിഡന്റ് അനീഷ് ആപ്പിൾ സ്വാഗതം ആശംസിക്കും.
സംസ്ഥാന പ്രസിഡന്റ് കോട്ടയം ബിജു അധ്യക്ഷത വഹിക്കും. സിപിഎം ജില്ലാ സെക്രട്ടറിയേറ്റ് അംഗം കെ എം രാധാകൃഷ്ണൻ , നഗരസഭാ വൈസ് ചെയർമാൻ ബി ഗോപകുമാർ , ജില്ലാ കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് നാട്ടകം സുരേഷ്, കേരള വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാ ജനറൽ സെക്രട്ടറി എ.കെ.എൻ പണിക്കർ, വ്യാപാരി വ്യവസായി സമിതി ഈരാറ്റുപേട്ട യൂണിറ്റ് പ്രസിഡന്റ് എ.എം. എ ഖാദർ, ഏറ്റുമാനൂർ യൂണിറ്റ് പ്രസിഡന്റ് എൻ.പി തോമസ്, കോട്ടയം യൂണിറ്റ് ജനറൽ സെക്രട്ടറി എം കെ ഖാദർ , കേരള ഇലക്ട്രിക്കൽ ട്രേഡേഴ്സ് അസോസിയേഷൻ കോട്ടയം ജില്ലാ പ്രസിഡന്റ് ഷാജി പി മാത്യു, അസോസിയേഷൻ സംസ്ഥാന ട്രഷറർ നൗഷാദ് പനച്ചമൂട്ടിൽ എന്നിവർ പ്രസംഗിക്കും.