ന്യൂഡൽഹി : പുതിയ ഫീച്ചറുകള്‍ അവതരിപ്പിച്ചിരിക്കുകയാണ് ജനപ്രിയ സോഷ്യല്‍ മീഡിയ ആപ്പായ ഇന്‍സ്റ്റഗ്രാം.ഇനിമുതല്‍ ഒന്നരമിനിറ്റ് ദൈര്‍ഘ്യമുള്ള റീലുകള്‍ ചെയ്യാം എന്നതാണ് സുപ്രധാന മാറ്റം. കൂടുതല്‍ ആധികാരികതയോടെ കണ്ടന്റുകള്‍ അവതരിപ്പിക്കാന്‍ ഇതുവഴി അവസരമൊരുക്കുകയാണ് ലക്ഷ്യം.
90 സെക്കന്‍ഡ് റീലുകള്‍ ഉള്‍പ്പെടെയുള്ള പുതിയ ഫീച്ചറുകളാണ് ഇന്‍സ്റ്റഗ്രം ഉപയോക്താക്കള്‍ക്കായി അവതരിപ്പിച്ചിരിക്കുന്നത്. നിങ്ങളെക്കുറിച്ചുള്ള വിവരങ്ങളും, വിഡിയോകളുടെ പിന്നില്‍ സംഭവിക്കുന്ന കാഴ്ചകളും, അവതരിപ്പിക്കുന്ന വിഷയത്തില്‍ കൂടുതല്‍ വിശദീകരണം നല്‍കാനുമടക്കം ഈ പുതിയ മാറ്റം ഉപയോക്താക്കള്‍ക്ക് അവസരം നല്‍കുമെന്നാണ് കമ്ബനി പറയുന്നത്. ഇതിനുപുറമേ സ്വന്തം ശബ്ദം റെക്കോര്‍ഡ് ചെയ്ത് അത് വിഡിയോകളില്‍ ചേര്‍ക്കാനും ഇനിമുതല്‍ കഴിയും.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ഇംപോര്‍ട്ട് ഓഡിയോ എന്ന ഫീച്ചര്‍ ഉപയോഗിച്ച് സ്വന്തം ശബ്ദം വിഡിയോകളില്‍ ചേര്‍ക്കാനാകും. അഞ്ച് സെക്കന്റെങ്കിലും ദൈര്‍ഘ്യമുണ്ടെങ്കില്‍ സ്വന്തം ഓഡിയോ റീലുകളില്‍ ചേര്‍ക്കാന്‍ സാധിക്കും.