ഫിഷറീസ്  വകുപ്പ് അധികൃതർ പരിശോധന നടത്തി

കോട്ടയം: ഉദയനാപുരം, തലയോലപ്പറമ്പ്  എന്നിവിടങ്ങളിലെ പാടങ്ങളിലും  ഇടത്തോടുകളിലും ഫിഷറീസ്  വകുപ്പ് അധികൃതർ നടത്തിയ  പരിശോധനയിൽ  അനധികൃതമായി  സ്‌ഥാപിച്ച കൂടുകളും മത്സ്യ ബന്ധന ഉപകരണങ്ങളും പിടികൂടി.മഴക്കാലം  പുഴ, കായൽ  മത്സ്യങ്ങളുടെ  പ്രജനന  കാലമായതിനാൽ  കൂടുകളും , കണ്ണിവലിപ്പം  കുറഞ്ഞ വലകളും  ഉപയോഗിച്ചുള്ള മത് സ്യ ബന്ധനത്തിന്  വിലക്ക് ഏർപ്പെടുത്തിയിട്ടുണ്ട്.

Advertisements

കനത്ത  മഴയിൽ  ജലാശയങ്ങൾ നിറഞ്ഞ് വയലു കളിലും  തോടുകളിലും  മത്സ്യങ്ങൾ  മുട്ടയിട്ട് പെരുകുന്ന സമയമാണ്. ഈ  സമയത്ത് മത്സ്യങ്ങളെ കൂട്ടത്തോടെ പിടികൂടിയാൽ  ഇത്തരം  മത്സ്യങ്ങൾക്ക് വംശനാശം  സംഭവിക്കും.പല  പുഴ മത്സ്യങ്ങളും വം ശ നാശ  ഭീഷണി നേരിടുകയാണ്.മത്സ്യ സമ്പത്ത്  നശിപ്പിക്കുന്ന രീതിയിൽ  അനധികൃത മത്സ്യ ബന്ധനം  നടത്തിയാൽ  15000/-രൂപ വരെ പിഴയും  6 മാസം  വരെ  തടവും  ലഭിക്കാവുന്ന കുറ്റമാണ്. വരും  ദിവസങ്ങളിൽ  പരിശോധന കർശനമാക്കുമെന്ന് അധികൃതർ അറിയിച്ചു. പരിശോധനയിൽ ഫിഷറീസ്  വകുപ്പ് ഉദ്യോഗസ്ഥരായ പ്രിയാമോൾ. വി. എസ്, (എ. എഫ്. ഇ. ഒ),  ലൂസി. എ. ഐ,(എഫ്. ഒ), സ്വാതിഷ്, അഖിൽ  എന്നിവർ പങ്കെടുത്തു.

Hot Topics

Related Articles