കൊച്ചി : ഷൂട്ടിംഗിനിടെ പൊള്ളലേറ്റ് ചികിത്സയിലാണ് നടന്‍ വിഷ്ണു ഉണ്ണികൃഷ്ണന്‍. തന്റെ ആരോഗ്യം സംബന്ധിച്ച് സോഷ്യല്‍ മീഡിയയിലടക്കം വരുന്ന വിവരങ്ങളുടെ സത്യാവസ്ഥ ആരാധകരെ അറിയിച്ചിരിക്കുകയാണ് താരം ഇപ്പോള്‍. പ്ലാസ്റ്റിക് സര്‍ജറി ഒന്നും വേണ്ടെന്ന് കുറിച്ചു കൊണ്ടാണ് നടന്‍ ഇക്കാര്യം പങ്കുവച്ചത്.
‘വെടിക്കെട്ട്’ സിനിമയുടെ ചിത്രീകരണത്തിനിടയില്‍ നിലവിളക്കിലെ എണ്ണ വീണ് കൈകള്‍ക്ക് പൊള്ളലേറ്റുവെന്നും. ഇപ്പോള്‍ ആശുപത്രിയില്‍ ചികിത്സയിലാണെന്നും വിഷ്ണു കുറിച്ചു. കുറച്ചു ദിവസം വിശ്രമം വേണ്ടി വരും. ഭേദമായി തുടങ്ങിയാല്‍ ഉടനെ ഷൂട്ടിംഗ് പുനരാരംഭിക്കുമെന്നും താരം അറിയിച്ചു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ഫേസ്ബുക്ക് പോസ്റ്റ്
“SAY NO TO PLASTIC”
പ്ലാസ്റ്റിക് സര്‍ജറി ഒന്നും വേണ്ടപ്പാ…!!
പല പല വാര്‍ത്തകളും അഭ്യൂഹങ്ങളും കേട്ട് പേടിച്ച് എന്നെയും കൂട്ടുകാരെയും വീട്ടുകാരെയും ഒക്കെ വിളിച്ചും മെസ്സേജ് അയച്ചും വ്യസനിച്ച എല്ലാ പ്രിയപ്പെട്ടവര്‍ക്കും വേണ്ടിയാണ് ഈ ഫോട്ടോ പോസ്റ്റ് ചെയ്യുന്നത്.
“വെടിക്കെട്ട് ” സിനിമയുടെ ചിത്രീകരണത്തിനിടയില്‍ നിലവിളക്കിലെ എണ്ണ വീണ് എന്റെ കൈകള്‍ക്ക് പൊള്ളലേറ്റു. ഇപ്പോള്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. കുറച്ചു ദിവസം വിശ്രമം വേണ്ടി വരും. ഭേദമായി തുടങ്ങിയാല്‍ ഉടനെ ഷൂട്ടിംഗ് പുനരാരംഭിക്കും.
എല്ലാവരുടെയും പ്രാര്‍ത്ഥനയ്ക്കും സ്നേഹത്തിനും കരുതലിനും നന്ദി..
എല്ലാവരോടും സ്നേഹം.