സ്ത്രീധനം ആവശ്യപ്പെട്ട് ഇഞ്ചിഞ്ചായി മർദിച്ചു ; തല്ലിയാലും അവളെ ചതിക്കില്ലന്ന് മറുപടി : ചേർത്തലയിൽ ഭാര്യയെ തല്ലിക്കൊന്ന ഭർത്താവിന്റെ ക്രൂരത ഇങ്ങനെ

ചേര്‍ത്തല: ഭര്‍തൃവീട്ടിലെ കുളിമുറിയില്‍ നവവധു മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. മകള്‍ എപ്പോഴും വീട്ടില്‍ തനിച്ചിരുന്നു മടുക്കുകയാണെന്ന് മനസ്സിലാക്കിയാണ് അച്ഛന്‍ എസ്.പ്രേംകുമാര്‍ ബിസിനസ് തുടങ്ങാന്‍ തീരുമാനിച്ചത്. 9 വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഓയൂര്‍ ചുങ്കത്തറയില്‍ കട വാടകയ്ക്ക് എടുത്താണ് ഹേനയ്ക്ക് വേണ്ടി ‘ക്ലാസിക് ട്രേഡേഴ്സ്’ എന്ന സ്ഥാപനം തുടങ്ങുന്നത്. രാവിലെ 9ന് കൃത്യമായി ഹേന കട തുറക്കും. സ്റ്റേഷനറി സാധനങ്ങളും കുട്ടികളുടെ കളിപ്പാട്ടങ്ങളും ചെരിപ്പും എല്ലാം കടയില്‍ ഉണ്ടായിരുന്നു. സമയം ഉള്ളപ്പോള്‍ പിതാവും ഹേനയെ സഹായിക്കാന്‍ കൂടും. 4 വര്‍ഷം മുന്‍പ് സ്വന്തമായി കട വാങ്ങി കരിങ്ങൂരേക്ക് മാറി. കല്യാണം കഴിഞ്ഞ് ചേര്‍ത്തലയില്‍ പോകും വരെയും ഹേന തന്നെയാണ് കട നടത്തിയിരുന്നത്. കടയില്‍ എത്തുന്നവരെ പുഞ്ചിരിയോടെ സ്വീകരിക്കുന്ന ഹേനയുടെ മുഖമാണ് നാട്ടുകാരുടെ ഓര്‍മകളിലും.

Advertisements

ഭിന്നശേഷിക്കാരിയായ മകളെ പൊന്നു പോലെയാണ് അച്ഛന്‍ കൊണ്ടു നടന്നിരുന്നത്. പണം ആവശ്യപ്പെട്ട് താന്‍ മര്‍ദനത്തിന് ഇരയാകുന്നുണ്ടെന്ന് ഹേന വീട്ടില്‍ പറഞ്ഞിരുന്നു. ഒരിക്കല്‍ ചേര്‍ത്തലയിലെ വീട്ടില്‍ സംസാരിക്കാന്‍ എത്തിയ പിതാവ് പ്രേം കുമാര്‍ അപ്പുക്കുട്ടന്റെ അനുവാദത്തോടെ മകളെ എറണാകുളം വരെ കൊണ്ടു പോയി ആവശ്യമായ സാധനങ്ങള്‍ എല്ലാം വാങ്ങി നല്‍കി. വീട്ടിലേക്ക് മടങ്ങി വരാന്‍ പറഞ്ഞെങ്കിലും ഹേന വിസമ്മതിച്ചെന്നും ‘എനിക്ക് കല്യാണം വേണ്ടായിരുന്നു അച്ഛാ’ എന്ന് പറഞ്ഞെന്നും വേദനയോടെയാണ് പ്രേം കുമാര്‍ ഓര്‍ക്കുന്നത്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

മകളെ പല കാരണം പറഞ്ഞും ഭര്‍ത്താവ് അപ്പുക്കുട്ടന്‍ മര്‍ദിക്കുന്നുണ്ടെന്ന് പിതാവ് അറിഞ്ഞിരുന്നു. ഇത് ചോദിച്ചപ്പോള്‍ ”അച്ഛന് അറിയാമല്ലോ ഞാന്‍ കോപിഷ്ഠനാണ്.” എന്നായിരുന്നു മറുപടി. മാനസിക അസ്വാസ്ഥ്യം ഉള്ള കുട്ടിയാണെന്ന് വ്യക്തമാക്കി തന്നെയായിരുന്നു വിവാഹം. അത് കുഴപ്പമില്ലെന്നു പറഞ്ഞ അപ്പുക്കുട്ടന് പക്ഷേ വിവാഹം കഴിഞ്ഞപ്പോള്‍ മുതല്‍ ഹേനയുടെ പെരുമാറ്റത്തില്‍ ഇഷ്ടക്കേടുകള്‍ വന്ന് തുടങ്ങി. കൂടുതല്‍ പണം ആവശ്യപ്പെട്ടും ചെയ്യുന്ന ജോലികള്‍ക്ക് വൃത്തിയില്ലെന്ന് ആരോപിച്ചുമായിരുന്നു മര്‍ദനം. അവള്‍ വയ്യാത്ത കുട്ടിയല്ലേ.. ഇങ്ങനെ ഉപദ്രവിക്കരുത് എന്ന് ആവശ്യപ്പെട്ടപ്പോള്‍ തല്ലിയാലും ഞാന്‍ അവളെ ചതിക്കില്ല എന്നായിരുന്നു അപ്പുക്കുട്ടന്റെ മറുപടി.

അതേസമയം കൊട്ടാരക്കര വെളിനല്ലൂര്‍ സ്വദേശിനി ഹേനയെ (42) മരിച്ചനിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ഭര്‍ത്താവ് കാളികുളം അനന്തപുരം അപ്പുക്കുട്ടനെ (50) റിമാന്‍ഡ് ചെയ്തു. പ്രതിയെ ഇന്നലെ രാവിലെ സംഭവം നടന്ന വീട്ടിലെത്തിച്ച്‌ തെളിവെടുപ്പ് നടത്തി. തുടര്‍ന്ന് ചേര്‍ത്തല ഫസ്റ്റ് ക്ലാസ് മജിസ്ട്രേട്ട് കോടതി- രണ്ടില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.

സ്ത്രീധനം ആവശ്യപ്പെട്ടുള്ള പീഡനമാണ് കൊലപാതകത്തിന് കാരണമെന്ന പരാതിയില്‍ തുടരന്വേഷണത്തിനായി പ്രതിയെ കസ്റ്റഡിയില്‍‍ വാങ്ങാന്‍ അപേക്ഷ നല്‍കുമെന്ന് ചേര്‍ത്തല സിഐ ബി.വിനോദ്കുമാര്‍ പറഞ്ഞു. ബാങ്ക് സ്റ്റേറ്റ്മെന്റുകള്‍ ഉള്‍പ്പെടെ പരിശോധിക്കും. അതിനു ശേഷമേ സ്ത്രീധന നിരോധന നിയമപ്രകാരം കേസെടുക്കണോ എന്നു തീരുമാനിക്കൂ. ഗാര്‍ഹിക പീഡനം, കൊലപാതകം എന്നീ വകുപ്പുകള്‍ ചുമത്തിയിട്ടുണ്ട്. കഴിഞ്ഞ 26ന് രാവിലെ 11.30നാണ് ഹേന കൊല്ലപ്പെട്ടത്.

കുളിമുറിയില്‍ വീണ് ബോധരഹിതയായെന്നു പറഞ്ഞാണ് ആദ്യം സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചത്. മരണം സ്ഥിരീകരിച്ചതോടെ പോസ്റ്റ്മോര്‍ട്ടം അടക്കമുള്ള നടപടികളിലേക്കു കടന്നു. പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് അനുസരിച്ചു നടത്തിയ അന്വേഷണത്തിലാണ് 7 ദിവസങ്ങള്‍ക്കു ശേഷം കൊലപാതകമാണെന്നു തെളിഞ്ഞത്. മാനസികാസ്വാസ്ഥ്യമുള്ള കുട്ടിയെ എല്ലാം അറിഞ്ഞു വിവാഹം ചെയ്തിട്ടുകൊല ചെയ്തതിനു ശിക്ഷ ഉറപ്പാക്കാന്‍ ഏതറ്റം വരെയും പോകുമെന്നു കുടുംബം പറഞ്ഞു. മന്ത്രി ജെ.ചിഞ്ചുറാണി ഹേനയുടെ വീട് സന്ദര്‍ശിച്ചു. സര്‍ക്കാരിന്റെ എല്ലാ സഹായങ്ങളും വാഗ്ദാനം ചെയ്തു.

26ന് പകല്‍ 11.30ന് കൊക്കോതമംഗലത്തെ വീട്ടിലായിരുന്നു സംഭവം. കുളിമുറിയില്‍ തെന്നി വീണെന്ന് പറഞ്ഞ് ഭര്‍ത്താവ് ഹേനയെ ആദ്യം സ്വകാര്യ ആശുപത്രിയിലെത്തിച്ചു. മരണം സ്ഥിരീകരിച്ചതിനാല്‍ പൊലീസിനെ അറിയിച്ച്‌ പോസ്റ്റ്മോര്‍ട്ടം ന‌ടത്തി കൊല്ലത്തെ വീട്ടില്‍ സംസ്കാരം നടത്തിയിരുന്നു. എന്നാല്‍, പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍ കൊലപാതകത്തിന്റെ സൂചനകളുണ്ടെന്നു കണ്ട് നടത്തിയ അന്വേഷണത്തിലാണ് പ്രതി കുറ്റം സമ്മതിച്ചതെന്ന് സിഐ ബി.വിനോദ് കുമാര്‍ പറഞ്ഞു.

തലയ്ക്ക് പരുക്കും കഴുത്തില്‍ വിരല്‍ അമര്‍ത്തിയതിന്റെ പാടുമുണ്ടെന്നുമാണ് പോസ്റ്റ്മോര്‍ട്ടത്തിലെ കണ്ടെത്തല്‍. വഴക്കിനിടയില്‍ കഴുത്തിന് പിടിച്ചു തള്ളിയിടുകയും തല ഭിത്തിയില്‍ ഇടിപ്പിക്കുകയും ചെയ്തതായി പ്രതി മൊഴി നല്‍കി. 6 മാസം മുന്‍പായിരുന്നു ഇവരുടെ വിവാഹം. ഹേനയ്ക്ക് ചെറുപ്പം മുതലെ മാനസികാസ്വാസ്ഥ്യമുണ്ട്. വീട്ടുകാര്‍ ഇക്കാര്യം വ്യക്തമാക്കിയാണ് വിവാഹം നടത്തിയത്. അടുത്ത സുഹൃത്തുക്കള്‍ വഴിയാണ് വിവാഹാലോചന വന്നത്. സാമ്ബത്തിക തര്‍ക്കമാണ് മരണകാരണമെന്നും വിശദ അന്വഷണം നടക്കുകയാണെന്നും പൊലീസ് പറഞ്ഞു. പോസ്റ്റുമോര്‍ട്ടം നടത്തിയ ഡോക്ടറാണ് കൊലപാതകമെന്ന സംശയം ഉന്നയിച്ചത്. തുടര്‍ന്ന് അപ്പുക്കുട്ടനെ കസ്റ്റഡിയില്‍ എടുത്ത് ചോദ്യം ചെയ്യവേ ഇയാള്‍ കുറ്റം സമ്മതിക്കുകയായിരുന്നു. കഴുത്ത് ഞെരിച്ച്‌ യുവതിയെ കൊലപ്പെടുത്തുകയായിരുന്നു.

ആറ് മാസം മുമ്ബായിരുന്നു ഹെനയും അപ്പുക്കുട്ടനും വിവാഹിതരായത്. യുവതിക്ക് മാനസിക ദൗര്‍ബല്യങ്ങളുണ്ടായിരുന്നു. ഇത് അറിഞ്ഞാണ് അപ്പുക്കുട്ടന്‍ ഹെനയെ വിവാഹം കഴിച്ചത്. വലിയ തുക സ്ത്രീധനം വാങ്ങിയായിരുന്നു വിവാഹം. കൂടുതല്‍ പണം വേണമെന്ന് അപ്പുക്കുട്ടന്‍ ആവശ്യപ്പെട്ടിരുന്നു. ഇത് ലഭിക്കാതെ വന്നതോടെ നിരന്തരം വഴക്കുണ്ടായിരുന്നുവെന്നും പൊലീസിന് വിവരം ലഭിച്ചിട്ടുണ്ട്. പണം കൊടുക്കാന്‍ ഭാര്യവീട്ടുകാര്‍ തയ്യാറാകാത്തതിനെ ഇതേതുടര്‍ന്നുണ്ടായ ദേഷ്യത്തില്‍ കഴുത്തുഞെരിച്ചുകൊല്ലുകയായിരുന്നെന്ന് അപ്പുക്കുട്ടന്‍ വെളിപ്പെടുത്തിയതായി പൊലീസ് പറഞ്ഞു.

ചേര്‍ത്തലയിലെ നവ വധുവിന്റെ കൊലപാതകത്തിന് പിന്നില്‍ കുടുംബ പ്രശ്നങ്ങളെന്നാണ് വിവരം. ആറ് മാസം മുമ്ബായിരുന്നു ഹെനയും അപ്പുക്കുട്ടനും വിവാഹിതരായത്. യുവതിക്ക് മാനസിക ദൗര്‍ബല്യങ്ങളുണ്ടായിരുന്നു. ഇത് അറിഞ്ഞാണ് അപ്പുക്കുട്ടന്‍ ഹെനയെ വിവാഹം കഴിച്ചത്. വലിയ തുക സ്ത്രീധനം വാങ്ങിയായിരുന്നു വിവാഹം. കൂടുതല്‍ പണം വേണമെന്ന് അപ്പുക്കുട്ടന്‍ ആവശ്യപ്പെട്ടിരുന്നു. ഇത് ലഭിക്കാതെ വന്നതോടെ നിരന്തരം വഴക്കുണ്ടായിരുന്നുവെന്നും പൊലീസിന് വിവരം ലഭിച്ചിട്ടുണ്ട്.

അതേസമയം ചേര്‍ത്തലയിലെ നവവധുവിന്റെ മരണത്തില്‍ വഴിത്തിരിവായത് പോസ്റ്റുമോര്‍ട്ടം നടത്തിയ ഡോക്ടര്‍മാരുടെ സംശയങ്ങള്‍ ആയിരുന്നു. ഹീനയുടെ മരണം കൊലപാതകമാണെന്ന് സംശയത്തിലേക്ക് ആദ്യം എത്തിയത് അവരായിരുന്നു. തുടര്‍ന്ന് ഭര്‍ത്താവ് അപ്പുക്കുട്ടനെ പൊലീസ് കസ്റ്റഡിയില്‍ എടുത്ത് ചോദ്യം ചെയ്യുകയും അറസ്റ്റ് ചെയ്യുകയും ചെയ്തു. ഭാര്യയെ കഴുത്തു ഞെരിച്ച്‌ കൊലപ്പെടുത്തിയത് ആണെന്ന് അപ്പുക്കുട്ടന്‍ കുറ്റസമ്മതം നടത്തി.

Hot Topics

Related Articles