തിരുവാർപ്പ്: പരിസ്ഥിതിദിനം കെ റെയിൽ വിരുദ്ധ ദിനമായി ആചരിച്ചു യൂത്ത് കോൺഗ്രസ്. പ്രകൃതിയെ നശിപ്പിക്കുന്ന പദ്ധതിക്കെതിരെ ‘പ്രകൃതിക്കൊപ്പം’ മുദ്രാവാക്യവുമായി യൂത്ത് കോൺഗ്രസ് മണ്ഡലം കമ്മറ്റിയുടെ നേത്യത്വത്തിൽ കാഞ്ഞിരം മലരിക്കൽ വൃക്ഷത്തൈകൾ നട്ടു. മണ്ഡലം പ്രസിഡൻ്റ് സോണി മണിയാംകേരി അധ്യക്ഷത വഹിച്ച യോഗം ജില്ലാ സെക്രട്ടറി ലിജോ പാറെക്കുന്നുംപുറം ഉദ്ഘാടനം ചെയ്തു.പഞ്ചായത്തംഗം സുമേഷ് കാഞ്ഞിരം, പ്രേമിസ് റ്റി ജോൺ, രാഷ്മോൻ ഓത്താറ്റിൽ,വേലു എം എ ,ഷൂക്കൂർ വട്ടപ്പള്ളി എന്നിവർ പ്രസംഗിച്ചു.
യൂത്ത് കോൺഗ്രസ് തിരുവാർപ്പ് മണ്ഡലം കമ്മറ്റിയുടെ നേത്വത്യത്തിൽ കെ റെയിൽ വിരുദ്ധ ദിനത്തിൻ്റ മണ്ഡലതല ഉദ്ഘാടനം കാഞ്ഞിരം മലരിക്കലിൽ ജില്ലാ സെക്രട്ടറി ലിജോ പാറെക്കുന്നുംപുറം വൃക്ഷ തൈകൾ നടുന്നു.