വൈക്കം : എസ് എൻ ഡി പി യോഗം തലയോലപ്പറമ്പ് കെ ആർ നാരായണൻ സ്മാരക യൂണിയനിലെ 6009 മിഠായിക്കുന്നം എസ് എൻ ഡി പി യോഗം തലയോലപ്പറമ്പ് കെ ആർ നാരായണൻ സ്മാരക യൂണിയനിലെ മിഠായികുന്നം6009 ശാഖയിൽ നടന്ന വിദ്യാഭ്യാസസമ്മേളനവുംപരിസ്ഥിതി ദിനാ ചാരണവും യൂണിയൻ സെക്രട്ടറി എസ് ഡി സുരേഷ് ബാബു ഉൽഘാടനം ചെയ്തു. ശാഖാപ്രസിഡന്റ്‌സത്യൻ മലങ്കോട്ടിൽ അധ്യക്ഷത വഹിച്ചു. യൂണിയൻ പ്രസിഡന്റ് ഈഡിപ്രകാശൻ,അജീഷ്കുമാർ കാലായിൽ, ഒ കെ ലാലപ്പൻ, കെ ഡി സന്തോഷ്, രാജി ദേവരാജൻ, ലാലൻ ടി കെ, ബിന്ദു പാറങ്കേരി, എന്നിവർ പ്രസംഗിച്ചു. അഡ്വ മോഹൻദാസ് “ഗുരുദേവ വീക്ഷണവും പരിസ്ഥിതിയും “എന്ന വിഷയത്തിൽ പാഠന ക്ലാസ്സ് നയിച്ചു. ശാഖാ സെക്രട്ടറി രാധാമണി ലാലപ്പൻ സ്വാഗതവുംവൈസ് പ്രസിഡന്റ് മഹേഷ് വള്ളോംപറമ്പിൽ കൃതജ്ഞതയും പ്രകാശിപ്പിച്ചു.