പ്രദേശ് സ്കൂൾ ടീച്ചേഴ്സ് അസോസിയേഷൻ സംസ്ഥാന കമ്മിറ്റി പരിസ്ഥിതി ദിനാചരണം നടത്തി

കോട്ടയം : പ്രദേശ് സ്കൂൾ ടീച്ചേഴ്സ് അസോസിയേഷൻ സംസ്ഥാന കമ്മിറ്റി പരിസ്ഥിതി ദിനത്തിൽ സംസ്ഥാന വ്യാപകമായി ഒരു ലക്ഷം വൃക്ഷത്തൈകൾ നടുന്നതിന്റെ ഭാഗമായി കോട്ടയം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ കെ. പി. എസ്. റ്റി. എ. അംഗങ്ങൾ ഭവനങ്ങളിലും സ്കൂളുകളിലും വൃക്ഷത്തൈകൾ നട്ട് പരിസ്ഥിതി ദിനം ആഘോഷിച്ചു.

Advertisements

ജില്ല തല ഉദ്ഘാടനം ജില്ല പ്രസിഡന്റ് വർഗീസ് ആന്റണി ചങ്ങനാശേരിയിൽ നിർവഹിച്ചു.സംസ്ഥാന വൈസ് പ്രസിഡന്റ്. പി. വി. ഷാജിമോൻ ജില്ലാ സെക്രട്ടറി മനോജ് വി പോൾ,ട്രഷറർ തോമസ് മാത്യു,ജേക്കബ് ചെറിയാൻ, ആർ. രാജേഷ്,വി. പ്രദീപ്കുമാർ, പി. പ്രദീപ്, ജേക്കബ് കുരുവിള, സുജാത വി. ബി, ബിനു ജോയി, എം. സി. സ്‌കറിയ, മറ്റ് വിദ്യാഭ്യാസ ജില്ല- ഉപജില്ലാ ഭാരവാഹികൾ എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.

Hot Topics

Related Articles