അങ്കണവാടിയിലെ കുരുന്നുകളെ കൂടെയിരുത്തി പച്ച തുരുത്തിൽ തൈകൾ നട്ട് പനച്ചിക്കാട് പഞ്ചായത്ത് പ്രസിഡന്റ്

പനച്ചിക്കാട് : ‘ നവകേരളം പച്ചത്തുരുത്ത് -ന്റെ പ്രവർത്തനങ്ങൾ പരിസ്ഥിതി ദിനത്തിൽ പനച്ചിക്കാട് ഗ്രാമ പഞ്ചായത്തിൽ ആരംഭിച്ചു. ഹരിത കേരളം മിഷനും ഗ്രാമ പഞ്ചായത്തും ചേർന്ന് 16-ാം വാർഡിലെ പാറപ്പുറം അങ്കണവാടി അങ്കണത്തിലാണ് പച്ചത്തുരുത്ത് നിർമിക്കുന്നത്. തൊഴിലുറപ്പ് പദ്ധതിയിൽ ഉൾപ്പെടുത്തി ഈ പച്ചത്തുരുത്തിലെ ചെടികളെയും തൈകളെയും സംരക്ഷിക്കുകയും ശലഭോദ്യാനമാക്കുകയും ചെയ്യും.

Advertisements

അങ്കണവാടിയിലെ കുരുന്നുകളെ ഓരോരുത്തരെയും കൂടെ ഇരുത്തി ഔഷധ സസ്യങ്ങളും വൃക്ഷതൈകളും നട്ട് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ആനി മാമ്മൻ പച്ചത്തുരുത്തിന്റെ ഉദ്ഘാടനം നിർവ്വഹിച്ചു. വൈസ് പ്രസിഡന്റ് റോയി മാത്യു അദ്ധ്യക്ഷത വഹിച്ചു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ഹരിത കേരളം മിഷൻ റിസോഴ്സ് പേഴ്സൺമാരായ അർച്ചന അനൂപ് , എമിലി തോമസ് , മുൻ പഞ്ചായത്തംഗം ജോമോൾ മനോജ് , അജീഷ് ആർ നായർ , കെ എസ് ഗോപൻ , കുടുംബശ്രീ എഡിഎസ് ഭാരവാഹികളായ പി എം ഗീതാകുമാരി , ഷൈനി ബിനു , അങ്കണവാടി ടീച്ചർ പി എസ് സുപ്രഭാ ദേവി എന്നിവർ പ്രസംഗിച്ചു.

Hot Topics

Related Articles