ഡിവൈഎഫ്ഐ മറവൻതുരുത്ത് മേഖല യുവതീ സബ് കമ്മിറ്റി പഠനോപകരണ വിതരണം നടത്തി

തലയോലപ്പറമ്പ് : ഡിവൈഎഫ്ഐ മറവൻതുരുത്ത് മേഖല യുവതീ സബ് കമ്മിറ്റി സമയുടെ നേതൃത്വത്തിൽ ഇടവട്ടം ഗവ. എൽ പി സ്കൂളിലെ മുഴുവൻ വിദ്യാർഥികൾക്കും പഠനോപകരണങ്ങൾ വിതരണം ചെയ്തു. സ്കൂൾ ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങ് ഡിവൈഎഫ്ഐ സംസ്ഥാന കമ്മിറ്റി അംഗം അർച്ചന സദാശിവൻ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് കമ്മിറ്റി അംഗം അനന്യ കൃഷ്ണൻ അധ്യക്ഷയായി.

Advertisements

മറവൻതുരുത്ത് സർവീസ് സഹകരണ ബാങ്ക് പ്രസിഡൻറ് പി വി ഹരിക്കുട്ടൻ, സിപിഐ എം ലോക്കൽ സെക്രട്ടറി റ്റി എസ് താജു, ബ്രാഞ്ച് സെക്രട്ടറി ആർ രതീഷ് , പഞ്ചായത്തംഗം പി കെ മല്ലിക, ഡിവൈഎഫ്ഐ മേഖലാ സെക്രട്ടറി അർജുൻ ബാബു, ബ്ലോക്ക് കമ്മിറ്റി അംഗം മിൽട്ടൻ ആൻറണി, കെ എസ് അപർണ , മേഖലാ ട്രഷറർ കെ എസ് അനന്ദു എന്നിവർ സംസാരിച്ചു. മേഖലാ കമ്മിറ്റി അംഗം ഗാഥാ വിനോദിനി സ്വാഗതവും സ്കൂൾ ഹെഡ്മിസ്ട്രസ് മാലതി നന്ദിയും പറഞ്ഞു.

Hot Topics

Related Articles