കൂരോപ്പട: ഗ്രാമ പഞ്ചായത്തിൻ്റെ 2022-23 കരട് പദ്ധതി നിർദ്ദേശങ്ങൾക്ക് വികസന സെമിനാർ അംഗീകാരം നൽകി. പഞ്ചായത്ത് ഹാളിൽ ചേർന്ന സമ്മേളനത്തിൽ ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് ഷീലാ ചെറിയാൻ അധ്യക്ഷത വഹിച്ചു. പാമ്പാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് മറിയാമ്മ ഏബ്രഹാം വികസന സെമിനാർ ഉദ്ഘാടനം ചെയ്തു.
ബ്ലോക്ക് പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷ പ്രേമാ ബിജു, ബ്ലോക്ക് പഞ്ചായത്ത് അംഗം റ്റി.എം ജോർജ്, പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് ഗോപി ഉല്ലാസ്, സ്ഥിരം സമിതി അധ്യക്ഷമാരായ ഷീലാ മാത്യൂ, രാജമ്മ ആഡ്രൂസ്, പ്രതിപക്ഷ നേതാവ് അനിൽ കൂരോപ്പട, സഹകരണ ബാങ്ക് പ്രസിഡൻ്റ് കെ.പി ശ്രീരാമൻ, വി.ജി. രാമചന്ദ്രൻ നായർ പഞ്ചായത്ത് അംഗങ്ങളായ ബാബു വട്ടുകുന്നേൽ, റ്റി.ജി മോഹനൻ, പി എസ് രാജൻ, കുഞ്ഞൂഞ്ഞമ്മ കുര്യൻ, ദീപ്തി ദിലീപ്, മഞ്ജു കൃഷ്ണകുമാർ, ആശാ ബിനു, സോജി ജോസഫ്, രാജി നിതീഷ്, സന്ധ്യാ ജി നായർ, പഞ്ചായത്ത് സെക്രട്ടറി സോണിയ പി.മാത്യൂ ,കൃഷി ഓഫീസർ സൂര്യ മോൾ, അജിത് കുമാർ, അഭിലാഷ് മാത്യു, സരളാ ജേക്കബ് എന്നിവർ പ്രസംഗിച്ചു.
വികസന സെമിനാറിന് പഞ്ചായത്ത് അസി.സെക്രട്ടറി ഫെൻ അലക്സ്, ജീവനക്കാരായ ആനന്ദ് കുമാർ.വി, അനു ജേക്കബ് തുടങ്ങിയവർ നേതൃത്വം നൽകി.