കുഴിമറ്റത്ത് ലോക പരിസ്ഥിതി ദിനം ആചരിച്ചു; ചിങ്ങവനം എൻ.എസ്.എസ് ഹയർ സെക്കൻഡറി സ്‌കൂളിൽ ഹരിതം പദ്ധതി ആരംഭിച്ചു

കുഴിമറ്റം : ലോക പരിസ്ഥിതി ദിനാഘോഷത്തോട് അനുബന്ധിച്ച് ചിങ്ങവനം എൻ എസ് എസ് ഹയർ സെക്കണ്ടറി സ്‌കൂളിൽ ഹരിതം പദ്ധതി ആരംഭിച്ചു. പരിസ്ഥിതി സന്ദേശ റാലി, പരിസ്ഥിതി ക്വിസ്, രചനാ മത്സരങ്ങൾ , അടുക്കളത്തോട്ടം , പത്രവാർത്തകൾ ഉൾപ്പെടുത്തി ബോധവത്ക്കരണ പരിപാടികൾ എന്നിവ സംഘടിപ്പിച്ചു.

Advertisements

ഹരിതം പദ്ധതിയുടെ ഉദ്ഘാടനം ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് റോയി മാത്യു നിർവ്വഹിച്ചു. പി റ്റി എ പ്രസിഡന്റ് ഹരിരാഗ് നന്ദൻ അധ്യക്ഷത വഹിച്ചു. സ്‌ക്കൂൾ പ്രഥമ അധ്യാപിക എ ലക്ഷ്മി പരിസ്ഥിതി സന്ദേശം നല്കി. അസ്സോസിയേറ്റ് എൻ സി സി ആഫീസർ വി എം ഗോപകുമാർ , സീനിയർ അസ്സിസ്റ്റന്റ് എസ് ഗീത, രാജി സി ബി , എസ് രമാദേവി, എസ് ശ്രീകല തുടങ്ങിയവർ പങ്കെടുത്തു.

Hot Topics

Related Articles