ടിഎംഎ പഡോസൻ സിഎസ്ആർ പുരസ്‌കാരം ലുലു ഗ്രൂപ്പ് ഇൻറർനാഷണലിന്

തിരുവനന്തപുരം: ലുലു ഗ്രൂപ്പ് ഇൻറർനാഷണലിൻറെ സാമൂഹ്യ പ്രതിബദ്ധതാ പ്രവർത്തനങ്ങൾക്ക് ട്രിവാൻഡ്രം മാനേജ്‌മെൻറ് അസോസിയേഷൻറെ (ടിഎംഎ) പഡോസൻ സിഎസ്ആർ പുരസ്‌കാരം. സുസ്ഥിര മാതൃകയിലുള്ള പ്രകൃതി-ഊർജ്ജ സംരക്ഷണ പ്രവർത്തനങ്ങൾ, ആരോഗ്യ സംരക്ഷണ- ദാരിദ്ര്യ നിവാരണ ദൗത്യങ്ങൾ, രക്തദാനം, അവബോധം തുടങ്ങിയ അർപ്പണബോധത്തോടെയുള്ള പ്രവർത്തനങ്ങൾക്കാണ് ലുലു ഗ്രൂപ്പ് പുരസ്‌കാരം നേടുന്നത്.

Advertisements

ജൂൺ 10 വെള്ളിയാഴ്ച ടിഎംഎ സംഘടിപ്പിക്കുന്ന ദ്വിദിന വാർഷിക മാനേജ്‌മെൻറ് കൺവെൻഷൻ ‘ട്രിമ 2022’ ൽ കേരള ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ പുരസ്‌കാരം സമർപ്പിക്കും. ‘വിഷൻ ട്രിവാൻഡ്രം 2025’ എന്ന പ്രമേയത്തിൽ ഹോട്ടൽ ഒ ബൈ താമരയിൽ നടക്കുന്ന കൺവെൻഷൻറെ ഉദ്ഘാടന സമ്മേളനത്തിൽ ടിഎംഎയുടെ മാനേജ്‌മെൻറ് ലീഡർഷിപ്പ് അവാർഡ് 2022 ഐഎസ്ആർഒ ചെയർമാൻ എസ് സോമനാഥിന് സമ്മാനിക്കും. ഇന്ത്യയുടെ ബഹിരാകാശ പദ്ധതിയിലെ മികച്ച സംഭാവനകൾ പരിഗണിച്ചുള്ള ഈ അവാർഡ് നേരത്തേ പ്രഖ്യാപിച്ചിരുന്നു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

സ്റ്റാർട്ടപ്പ് ലക്ഷ്യങ്ങൾ സാക്ഷാത്കരിക്കുന്നതിനുള്ള മികച്ച സംഭാവനകൾക്ക് എൽവിക്ടോ ടെക്‌നോളജീസിന് ടിഎംഎ-അദാനി സ്റ്റാർട്ടപ്പ് അവാർഡ് നൽകും. തിരുവനന്തപുരം മിഷൻ 2030 നെക്കുറിച്ചുള്ള മികച്ച പേപ്പർ അവതരണത്തിനുള്ള ടിഎംഎ-കിംസ് അവാർഡിന് അർഹനായ സിഇടി സ്‌കൂൾ ഓഫ് മാനേജ്‌മെൻറിലെ അതിരജ് ജെആർ നായർ, രണ്ടാം സ്ഥാനക്കാരായ ഡിസി സ്‌കൂൾ ഓഫ് മാനേജ്‌മെൻറിലെ ആകാശ് എസ്, അജീഷ് വി.എസ്, സിഇടി സ്‌കൂൾ ഓഫ് മാനേജ്‌മെൻറിലെ ഉത്തര നായർ, രാഹുൽ എ. എന്നിവർക്കും പുരസ്‌കാരങ്ങൾ നൽകും.

ആരോഗ്യ സംരക്ഷണ പ്രവർത്തനങ്ങൾ, അവബോധം, രക്തദാന ക്യാമ്പ്, സ്റ്റെം സെൽ ക്യാമ്പ് തുടങ്ങിയ സാമൂഹിക പ്രസക്തിയുള്ള പ്രചാരണങ്ങൾ മുൻനിർത്തിയുള്ള ദൗത്യമായ ‘ലുലു സ്‌മൈൽസ്’, കാർബൺ ന്യൂട്രൽ അധിഷ്ഠിത പ്രചാരണ പ്രവർത്തനങ്ങൾ, സുസ്ഥിര വിവിധോദ്ദേശ പദ്ധതികൾ എന്നിവയ്ക്കും ലുലു ചുക്കാൻപിടിക്കുന്നുണ്ട്. ഇവയുടെ അടിസ്ഥാനത്തിലാണ് വിദഗ്ധ സമിതി പുരസ്‌കാരത്തിനായി ലുലു ഇൻറർനാഷണൽ ഗ്രൂപ്പിനെ തിരഞ്ഞെടുത്തത്.

മാനേജ്‌മെൻറ് മേഖലയിലെ പ്രഗൽഭർ, വ്യാവസായിക നേതാക്കൾ, നയകർത്താക്കൾ, വിവിധ മേഖലകളിലെ വിദഗ്ധർ തുടങ്ങിയവർ ഒത്തുചേരുന്ന ട്രിമ 2022 നാല് ടെക്‌നിക്കൽ സെഷനുകൾക്ക് വേദിയാകും. പ്രമേയാധിഷ്ഠിത സെഷനുകൾക്ക് നേതൃത്വം നൽകുന്ന പ്രമുഖ വ്യക്തികൾ തങ്ങളുടെ അനുഭവങ്ങളും കേരളത്തിൽ അവലംബിക്കാവുന്ന മികച്ച മാതൃകകളും പങ്കുവയ്ക്കും. അവതരണങ്ങൾ, പാനൽ ചർച്ചകൾ, പുരസ്‌കാര വിതരണം എന്നിവയും നടക്കും. പ്രൊഫഷണലുകൾ, ബിസിനസുകാർ തുടങ്ങിയവർ ഉൾപ്പെടെ ഇരുന്നൂറിലധികം പ്രതിനിധികൾ ദ്വിദിന കൺവെൻഷനിൽ പങ്കെടുക്കും.

സർക്കാർ, സ്വകാര്യ സ്ഥാപനങ്ങളിലെ ജീവനക്കാർക്കും താൽപ്പര്യമുള്ള വിദ്യാർഥികൾക്കും പൊതുജനങ്ങൾക്കും ട്രിമ 2022 ൽ പ്രതിനിധികളായി രജിസ്റ്റർ ചെയ്യാം. രജിസ്റ്റർ ചെയ്യാൻ 7907933518 / 9447714672 നമ്പറുകളിൽ ബന്ധപ്പെടുക. ഇമെയിൽ: [email protected]. കൂടുതൽ വിവരങ്ങൾക്ക്: https://tmakerala.com/trima-2022/trima-2022.html.

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.