കോട്ടയം നഗരത്തെ ആഘോഷത്തിന്റെ ആനന്ദത്തിൽ മുക്കി കെ.ജി.ഒ.എ വിളംബര ജാഥ ; സാംസ്കാരിക സംഗമം ജി.എസ് പ്രദീപ് ഉദ്ഘാടനം ചെയ്തു

കോട്ടയം : കേരള ഗസ്റ്റഡ് ഓഫിസേഴ്സ് അസോസിയേഷൻ സംസ്ഥാന സമ്മേളനത്തിന്റെ ആവേശം വിതറി കോട്ടയം നഗരത്തിൽ വിളംബര ജാഥ. ചെണ്ടമേളവും , നാടൻ കലാരൂപങ്ങളും വർണ്ണ ബലൂണുകളുമായി കോട്ടയം നഗരത്തെ ഇളക്കി മറിച്ചാണ് വിളംബര ഘോഷയാത്ര നടന്നത്. കോട്ടയം നഗരത്തിലെ എട്ട് കേന്ദ്രങ്ങളിൽ നിന്നാണ് വിളംബര ഘോഷയാത്ര ആരംഭിച്ചത്. ഈ ഘോഷയാത്ര തിരുനക്കര മൈതാനത്ത് സംഗമിച്ചു. തുടർന്ന് നടന്ന സാംസ്കാരിക സംഗമം ഗ്രാന്റ് മാസ്റ്റർ ജി.എസ് പ്രദീപ് ഉദ്ഘാടനം ചെയ്തു.

Advertisements

ഞാനും നീയുമല്ല നമ്മൾ എന്നു പറയുന്നതാണ് സംസ്കാരമെന്ന് ഗ്രാന്റ് മാസ്റ്റർ ജി.എസ് പ്രദീപ് ഉദ്ഘാടന പ്രസംഗത്തിൽ പറഞ്ഞു. പിന്നിലാക്കപ്പെടുന്നവർക്ക് വേണ്ടി മുന്നിൽ നിന്ന് പൊരുതുന്ന വിരലാകാൻ സാധിക്കുക. ദുരിതം അനുഭവിക്കുന്നവരുടെ കഷ്ടപ്പാടുകൾ ഏറ്റെടുത്ത് അവരുടെ അഞ്ചാം വിരലായി മാറാൻ കെ.ജി.ഒ.യ്ക്ക് സാധിക്കണം. അതിന് സംസ്ഥാന സമ്മേളനം അവസരമാകട്ടെ. ഇരുണ്ട കാലത്ത് മുന്നിലേയ്ക്ക് കുതിക്കാനും , വർഗീയതകളില്ലാത്ത സമഭാവനയുടെ ലോകമുണ്ടാകട്ടെയെന്നും അദ്ദേഹം പറഞ്ഞു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

സ്വാഗത സംഘം സാംസ്കാരിക സബ് കമ്മിറ്റി ചെയർമാൻ ബി.ശശികുമാർ യോഗത്തിൽ അധ്യക്ഷത വഹിച്ചു. കെ.ജി.ഒ.എ ജനറൽ സെക്രട്ടറി ഡോ.എസ്.ആർ മോഹനചന്ദ്രൻ സാംസ്കാരിക സന്ദേശം നൽകി. സ്വാഗത സംഘം ജനറൽ കൺവീനർ ആർ. അർജുനനൻ പിള്ള സ്വാഗതവും കൺവീനർ ഷാജി മോൻ ജോർജ് നന്ദിയും പറഞ്ഞു. തുടർന്ന് , ഷൈലജ പി. അംബുവും സംഘവും നവോത്ഥാന ഗാനങ്ങളും നാടൻ പാട്ടുകളും അടങ്ങിയ മണിപ്പാട്ടുകൾ അവതരിപ്പിച്ചു.
ജൂൺ 10 മുതൽ 12 വരെ കെ.സി മാമ്മൻ മാപ്പിള ഹാളിലാണ് സമ്മേളനം നടക്കുക. സമ്മേളനത്തിന്റെ ഭാഗമായി 10 ന് പൊതുസമ്മേളനവും റാലിയും നടക്കും. 11 ന് നടക്കുന്ന പൊതു സമ്മേളനം മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും.

Hot Topics

Related Articles