കോട്ടയം : സ്വർണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷിനെ പലതവണ നേരിൽ കണ്ടിട്ടുണ്ടെന്ന് പി സി ജോർജ്. പത്തൊമ്പത് തവണയല്ല, അതിലധികം തവണ സ്വപ്നയോട് ഫോണിൽ സംസാരിച്ചിട്ടുണ്ട്. എന്നാൽ ഗൂഢാലോചന നടത്തിയെന്ന ആരോപണം തെറ്റാണെന്ന് പി സി ജോർജ് കോട്ടയത്ത് വാർത്താസമ്മേളനത്തിൽ പറഞ്ഞു.
തനിക്ക് നിരവധി ഫോണുകളുണ്ടെന്നും സ്വപ്നയുമായി പലവതണ ഫോണിലും നേരിട്ടും സംസാരിച്ചിട്ടുണ്ടെന്നും ജോർജ് പറഞ്ഞു. സ്വപ്ന തന്നെ വന്ന് കണ്ടതായി സരിത എസ് നായരോട് പി സി ജോർജ് പറയുന്ന ഫോൺ സംഭാഷണം കഴിഞ്ഞദിവസം ന്യൂസ് ചാനൽ പുറത്തുവിട്ടിരുന്നു. തൈക്കാട് ഗസ്റ്റ് ഹൗസിൽ വെച്ചാണ് സ്വപ്നയുമായി നേരിൽ കണ്ടത്. എല്ലാ വിവരങ്ങളും സ്വപ്ന എഴുതിത്തന്നതായും പി സി ജോർജ് പറഞ്ഞു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
പിടികൂടുന്നതിനു മുമ്പ് ഗൾഫിൽ നിന്ന് 21 തവണ സ്വർണം കടത്തിയതായി സ്വപ്ന തന്നോട് പറഞ്ഞിട്ടുണ്ട്. സ്വപ്നയുമായി സംസാരിച്ചത് വലിയ ആനക്കാര്യമൊന്നുമല്ല. സരിതയുമായി ഒരുപാട് കൊല്ലമായി സംസാരിക്കുന്നു. സരിതയെ ഒരു കൊച്ചിനെപ്പൊലെയേ കണ്ടിട്ടുള്ളൂ. ചക്കരക്കൊച്ചേ എന്നാണ് സരിതയെ വിളിക്കാറ്. സ്വർണക്കടത്ത് കേസ് സിബിഐ അന്വേഷിക്കണം. തന്നെ ഒരുദിവസം ജയിലിൽ കിടത്തിയ പിണറായി വിജയൻ 14 ദിവസം ജയിലിൽ കിടന്നാലും അതിന് പരിഹാരമാകില്ലെന്നും പി സി ജോർജ് പറഞ്ഞു.