കോട്ടയം: പുതുപ്പള്ളി മണർകാട് റോഡിൽ നിയന്ത്രണം വിട്ട കാറും ബൈക്കും കൂട്ടിയിടിച്ച് യാത്രക്കാരന് പരിക്കേറ്റു. പുതുപ്പള്ളി നഗരത്തിന് സമീപം ബുധനാഴ്ച രാവിലെ 11 മണിയോടെയായിരുന്നു അപകടം. മണർകാട് ഭാഗത്തു നിന്നും എത്തിയ കാർ എതിർ ദിശയിൽ നിന്നും എത്തിയ ബൈക്കിൽ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ പരിക്കേറ്റയാളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇയാളുടെ നില ഗുരുതരമാണെന്നു പൊലീസ് പറഞ്ഞു. സംഭവത്തിൽ ഈസ്റ്റ് പൊലീസ് കേസെടുത്തു.
Advertisements