ഏറ്റുമാനൂർ : നിയന്ത്രണം വിട്ട കാര്‍ പാര്‍ക്ക് ചെയ്തിരുന്ന മറ്റൊരു കാറിലും, ബൈക്കിലുമിടിച്ച് അപകടം. അപകടത്തില്‍ആര്‍ക്കും പരിക്കില്ല. ഏറ്റുമാനൂര്‍ എം.സി റോഡില്‍ മഹാദേവക്ഷേത്രത്തിന് സമീപം ബുധനാഴ്ച ഉച്ചയ്ക്ക് രണ്ടുമണിയോടെയാണ് അപകടം ഉണ്ടായത്. കോട്ടയം ഭാഗത്തു നിന്നും ഏറ്റുമാനൂരിലേയ്ക്ക് വരികയായിരുന്ന ഏറ്റുമാനൂര്‍ തവളക്കുഴി പുളിക്കല്‍ വീട്ടില്‍ സൈമണ്‍ ഓടിച്ചിരുന്ന കാറാണ് നിയന്ത്രണം വിട്ട് ക്ഷേത്രത്തിന് മുന്‍വശത്തെ ബസ് വേയിക്ക് സമീപം പാര്‍ക്ക് ചെയ്തിരുന്ന കാറിന്റെ പിന്നിലിടിച്ച്ത്.
ഇടിയുടെ ആഘാതത്തില്‍ പാര്‍ക്ക് ചെയ്തിരുന്ന കാര്‍ മുന്നിലുണ്ടായിരുന്ന ബൈക്കില്‍ ഇടിച്ച് കയറി. ബൈക്ക് ഏതാണ്ട് പൂര്‍ണ്ണമായും തകര്‍ന്ന നിലയിലാണ്. കാറുകള്‍ക്കും കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ട്. നീണ്ടൂര്‍ ചോഴികക്കാട് സന്തോഷിന്റെതാണ് അപകടത്തില്‍ പെട്ട കാര്‍, ആശീര്‍വാദ് ഫിനാന്‍സിലെ ജീവനക്കാരന് നാട്ടകം സ്വദേശി അശ്വത്തിന്റെതാണ് ബൈക്ക്. ഏറ്റുമാനൂര്‍ പൊലീസ് സ്ഥലത്തെത്തി.