എസ്‌എസ്‌എല്‍സി ഫലപ്രഖ്യാപനം ജൂൺ 15 ന് അകം ; ഹയർ സെക്കണ്ടറി ഫലം 20 ന് മുൻപുണ്ടാകും

തിരുവനന്തപുരം: എസ്‌എസ്‌എല്‍സി പരീക്ഷ ഫലം ജൂണ്‍ 15നകം പ്രഖ്യാപിക്കും. പരീക്ഷയെഴുതിയ വിദ്യാര്‍ത്ഥികള്‍ക്ക് ഔദ്യോ​ഗിക വെബ്സൈറ്റ് results.kerala.nic.in അല്ലെങ്കില്‍ kerala.gov.in.വഴി ഫലമറിയാം. പത്താം ക്ലാസ് പരീക്ഷ ഫലം ജൂണ്‍ 15 ന് മുൻപും ഹയർ സെക്കണ്ടറി ഫലം ജൂണ്‍ 20 ന് മുൻപും പ്രഖ്യാപിക്കുമെന്ന് കേരള വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചിരുന്നു.

Advertisements

മാര്‍ച്ച്‌ 31 മുതല്‍ ഏപ്രില്‍ 29 വരെയാണ് എസ്‌എസ്‌എല്‍സി പരീക്ഷ നടന്നത്. 4,27407 വിദ്യാര്‍ഥികളാണ് റെഗുലര്‍, പ്രൈവറ്റ് മേഖലകളിലായി എസ്എസ്എല്‍സി പരീക്ഷ എഴുതിയത്. 432436 വിദ്യാര്‍ത്ഥികള്‍ പ്ലസ് ടൂ പരീക്ഷയും 31332 വിദ്യാര്‍ത്ഥികള്‍ വിഎച്ച്‌എസ്‌ഇ പരീക്ഷയും എഴുതിയിരുന്നു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

2021ല്‍ സംസ്ഥാന ബോര്‍ഡുകളില്‍ നിന്ന് 4,22,226 കുട്ടികളും പ്രൈവറ്റില്‍ നിന്ന് 990 കുട്ടികളും എസ്‌എസ്‌എല്‍സി പരീക്ഷയെഴുതി. മൊത്തം വിജയശതമാനം 99.47 ശതമാനമാണ്, ആകെ 1,21,318 വിദ്യാര്‍ത്ഥികള്‍ എല്ലാ വിഷയങ്ങള്‍ക്കും എ പ്ലസ് നേടി. മുന്‍വര്‍ഷങ്ങളിലെന്നത് പോലെ തന്നെ രാവിലെ ഒന്‍പത് മണിയോടെ പരീക്ഷ ഫലം ഔദ്യോ​ഗിക വെബ്സൈറ്റുകളില്‍ പ്രസിദ്ധീകരിക്കാനാണ് സാധ്യത.

Hot Topics

Related Articles