നുപുര്‍ ശര്‍മ്മ നടത്തിയ പ്രവാചകനെതിരായ പരാമര്‍ശം ; കൂടുതൽ പേർക്കെതിരെ കേസ്

ന്യുഡല്‍ഹി :  നുപുര്‍ ശര്‍മ്മ നടത്തിയ പ്രവാചകനെതിരായ പരാമര്‍ശവുമായി ബന്ധപ്പെട്ട് കൂടുതല്‍ പേര്‍ക്കെതിരെ കേസ്. വിദ്വേഷ പ്രചാരണം, സമാധാനാന്തരീക്ഷം തകര്‍ക്കാന്‍ ശ്രമിച്ചു തുടങ്ങിയ കുറ്റങ്ങള്‍ ചുമത്തിയാണ് ഡല്‍ഹി പോലീസ് സ്‌പെഷല്‍ സെല്‍ പുതിയ കേസെടുത്തത്.

Advertisements

ബി.ജെ.പിയില്‍ നിന്ന് പുറത്താക്കിയ മുന്‍ മാധ്യമ വിഭാഗം മേധാവി നവീന്‍ കുമാര്‍ ജിന്‍ഡാല്‍, പീസ് പാര്‍ട്ടി മുഖ്യ വക്താവ് ഷദാബ് ചൗഹാന്‍, മാധ്യമപ്രവര്‍ത്തക സബ നഖ്‌വി, ഹിന്ദു മഹാസഭ ഭാരവാഹി പൂജ ഷകുന്‍ പാണ്ഡെ, രാജസ്ഥാന്‍ സ്വദേശി മൗലാന മുഫ്തി നദീം, അബ്ദുര്‍ റഹ്മാന്‍, അനില്‍ കുമാര്‍ മീണ, ഗുല്‍സാര്‍ അന്‍സാരി എന്നിവര്‍ക്കെതിരെയാണ് കേസ്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

നുപുര്‍ ശര്‍മ്മയ്ക്കും വിവാദ പരാമര്‍ശം സമൂഹ മാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ചവര്‍ക്കുമെതിരെ രജിസ്റ്റര്‍ ചെയ്തതിനു സമാനമായ കേസാണ് രണ്ടാമത്തെ എഫ്‌ഐആറിലുമുള്ളത്.

സമൂഹ മാധ്യമങ്ങളില്‍ നിന്ന് കുറച്ചുകാലം വിട്ടുനില്‍ക്കുന്നുവെന്നാണ് സബ നഖ്‌വി ഇതിനോട് ട്വിറ്ററിലൂടെ പ്രതികരിച്ചത്.

Hot Topics

Related Articles