ഊഹാപോഹം പ്രചരിപ്പിച്ച്‌ മാന്യമായി രാഷ്ട്രീയ പ്രവര്‍ത്തനം നടത്തുന്നവരുടെ മേല്‍ ചെളിവാരി എറിയുന്ന അവസ്ഥ ഉണ്ടാകരുത് ; മുഖ്യമന്ത്രിയ്ക്ക് വീണ്ടും പിന്തുണയുമായി കെ ടി ജലീൽ

തിരുവനന്തപുരം : സ്വപ്ന സുരേഷിന്‍റെ വെളിപ്പെടുത്തല്‍ തള്ളിയും മുഖ്യമന്ത്രി പിണറായി വിജയനെ ശക്തമായി പിന്തുണച്ചും മുന്‍ മന്ത്രി കെടി ജലീല്‍ വീണ്ടും രംഗത്ത്.ആരോപിതരായ എല്ലാവരേയും കേന്ദ്ര അന്വേഷണ ഏജന്‍സികള്‍ വിളിച്ച്‌ വരുത്തി .സ്വര്‍ണം എവിടെ പോയി ആര്‍ക്ക് വേണ്ടി എങ്ങനെ എന്നെല്ലാം പറയേണ്ടത് അന്വേഷണ ഏജന്‍സികളാണ്. ഊഹാപോഹം പ്രചരിപ്പിച്ച്‌ മാന്യമായി രാഷ്ട്രീയ പ്രവര്‍ത്തനം നടത്തുന്നവരുടെ മേല്‍ ചെളിവാരി എറിയുന്ന അവസ്ഥ ഉണ്ടാകരുതെന്നും കെടി ജലീല്‍ പറഞ്ഞു

Advertisements

മുഖ്യമന്ത്രിയേയും കുടുംബത്തേയും ബാക്കി എല്ലാവരേയും പുകമറയില്‍ നിര്‍ത്താന്‍ ശ്രമിക്കുന്നു. സ്വത്തടക്കം എല്ലാം സൂക്ഷ്മ പരിശോധനക്ക് വിധേയമായതാണ്. ആര്‍ക്ക് വേണമെങ്കിലും പരിശോധിക്കാം.ഇഡി ഉദ്യോഗസ്ഥരെ വീട്ടിലേക്ക് വീണ്ടും സ്വാഗതം ചെയ്യുന്നു.പൊതു പ്രവര്‍ത്തനം നടത്തുന്നവരെ ജനങ്ങളുടെ മുന്നില്‍ മോശക്കാരാക്കാനുള്ള ബിജെപി യുഡിഎഫ് ശ്രമം വിലപ്പോകില്ലെന്ന് ജലീല്‍ പറഞ്ഞു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

പ്രതി ആരോപിക്കും പോലെ ഏതെങ്കിലും ബന്ധം സ്വര്‍ണക്കടത്തുമായി ഉണ്ടായിരുന്നെങ്കില്‍ എന്ന് അകത്തായി എന്ന് ചോദിച്ചാ പോരെ , അണുമണി തൂക്കം പങ്ക് ഇല്ലെന്ന് മറ്റാരേക്കാളും അന്വേഷണ ഏജന്‍സികള്‍ക്ക് അറിയാമെന്നും ജലീൽ പറഞ്ഞു.

Hot Topics

Related Articles