പെരുവന്താനം: സാഗി പഞ്ചായത്തായ പെരുവന്താനം കൗമാരക്കാർക്കായി മെൻസ്ട്രൽ ഹൈജീനുമായി ബന്ധപ്പെട്ട് ബോധവൽക്കരണ പരിപാടി സംഘടിപ്പിച്ചു. കേന്ദ്ര സംസ്ഥാന പോളിസികളുടെ അടിസ്ഥാനത്തിൽ വ്യക്തമായ ബോധവൽക്കരണത്തിന് ഒരുങ്ങുകയാണ് പെരുവന്താനം ഗ്രാമപഞ്ചായത്ത്. അതിൻ്റെ ഭാഗമായി പഞ്ചായത്തിലെ സ്കൂളുകൾ കേന്ദ്രീകരച്ച് നടക്കുന്ന ബോധവൽകരണ ക്ലാസുകൾക്ക് കണയങ്കവയൽ ഗവൺമെൻ്റ് ഹൈ സ്കൂളിൽ വെച്ച് പഞ്ചായത്ത് പ്രസിഡൻ്റ് ഡൊമിന സജി ഉദ്ഘാടനം ചെയ്ത് തുടക്കം കുറിച്ചു. നഴ്സ് സിൽവി ക്ലാസുകൾക്ക് നേതൃത്വം നൽകി.
ആർത്തവ ശുചിത്വം പാലിക്കുക എന്ന ആഹ്വാനത്തിനപ്പുറം വ്യക്തമായ ശാസ്ത്രീയ അടിത്തറയോടെ വിവരങ്ങൾ കൗമാരക്കാരിലേയ്ക്ക് എത്തിക്കേണ്ടതിന്റെ ആവശ്യകത ഏറെയാണ്. ആൺ, പെൺ ശരീരങ്ങളെപ്പറ്റിയും പ്രവർത്തനങ്ങളെപ്പറ്റിയും കൗമാരക്കാർ അറിയാൻ ശ്രമിക്കുമ്പോൾ കൃത്യമായ വിവരങ്ങൾ പലപ്പോഴും ലഭിക്കാറില്ല. വ്യക്തമായ ഉത്തരങ്ങൾ ലഭിക്കാതെ ഉണ്ടാകുന്ന ആരോഗ്യപ്രശ്നങ്ങളിലൂടെ കൗമാരം കടന്നുപോകരുത് എന്നതാണ് ഈ ക്യാമ്പയിനിലൂടെ ലക്ഷ്യം വെക്കുന്നത്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ആർത്തവ സംബന്ധമായി ഉണ്ടാകുന്ന ശാരീരിക വ്യത്യാസങ്ങൾ മനസിലാക്കാനും സംശയ ദൂരീകരണത്തിനും ഉള്ള വേദികൾ ആയി ഈ ക്ലാസ്സുകൾ ഗുണം ചെയ്യും എന്ന് പഞ്ചായത്ത് പ്രസിഡൻ്റ് ഡൊമിന സജി പറഞ്ഞു. സ്കൂൾ അധ്യാപകർ, സാഗി കോഡിനേറ്റർ സൂഹൈൽ, യൂത്ത് കോർഡിനേറ്റർ മനു, വ്യാവസായിക വകുപ്പ് ഇന്റേൺ ജോജി എന്നിവർ നേതൃത്വം നൽകി.