ആലപ്പുഴ : മയക്കുമരുന്ന് കേസില്‍ ജാമ്യം കിട്ടിയതോടെ കോടതി വളപ്പില്‍ ക്വട്ടേഷന്‍ ഗുണ്ടകളുടെ ജന്മദിനാഘോഷം. എംഡിഎംഎ കൈവശം വെച്ച കേസില്‍ ജാമ്യം കിട്ടിയ ഗുണ്ട മരട് അനീഷും കൂട്ടരുമാണ് ആലപ്പുഴ കോടതി വളപ്പില്‍ കേക്ക് മുറിച്ച് ആഘോഷിച്ചത്. കഴിഞ്ഞ ദിവസം സുഹൃത്തിന്‍റെ ജന്മദിന ആഘോഷത്തിന് പുന്നമടയില്‍ എത്തിയപ്പോഴാണ് അനീഷിനെയും സംഘത്തെയും എംഡിഎംഎയുമായി പൊലീസ് പിടിച്ചത്.
അനീഷിനൊപ്പം കരണ്‍, ഡോണ്‍ അരുണ്‍ എന്നിവരടങ്ങിയ സംഘത്തെയാണ് അറസ്റ്റ് ചെയ്തത്. ഇവരുടെ പകല്‍ നിന്നും ആയുധവും പിടിച്ചെടുത്തിരുന്നു. കുറഞ്ഞ അളവില്‍ മാത്രം മയക്കുമരുന്ന് പിടിച്ചത് കൊണ്ട് ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് പ്രതികള്‍ക്ക് ജാമ്യം അനുവദിച്ചു. ഇതിന് പിന്നാലെ ആയിരുന്നു കോടതി വളപ്പിലെ ആഘോഷം.