പേയിംങ് ഗസ്റ്റായി താമസിക്കുന്ന വിദ്യാർത്ഥികളോട് കോളേജ് ഡയറക്ടറുടെ മോശമായ പെരുമാറ്റം; കോട്ടയം കുറവിലങ്ങാട് ഭാരത് മാതാ കോളേജ് വിദ്യാർത്ഥികൾ ഡയറക്ടറുടെ ഓഫിസ് ഉപരോധിച്ചു; വീഡിയോ കാണാം

കോട്ടയം: കോളേജ് ഹോസ്റ്റലിനു പുറത്തെ വീടുകളിൽ പേയിംങ് ഗസ്റ്റായി താമസിക്കുന്ന വിദ്യാർത്ഥികളോട് കോളേജ് ഡയറക്ടർ മോശമായി പെരുമാറിയതായി പരാതി. കുറവിലങ്ങാട് ഭാരത് മാതാ കോളേജിലെ ഡയറക്ടർക്കെതിരെയാണ് വിദ്യാർത്ഥികൾ പ്രതിഷേധവുമായി രംഗത്ത് എത്തിയത്. ഇദ്ദേഹത്തിനെതിരെ വിദ്യാർത്ഥികൾ വൈക്കം ഡിവൈ.എസ്.പി എ.ജെ തോമസിനു പരാതിയും നൽകിയിട്ടുണ്ട്. സംഭവം അറിഞ്ഞ് കുറവിലങ്ങാട് പൊലീസും സ്ഥലത്ത് എത്തി.

Advertisements

വെള്ളിയാഴ്ച രാവിലെ 11 മണിയോടെയായിരുന്നു സംഭവം. സംസ്ഥാനത്തെ വിവിധ ജില്ലകളിൽ നിന്നുള്ള വിദ്യാർത്ഥികൾ കോളേജിൽ പഠനത്തിനായി എത്തുന്നുണ്ട്. ഇത്തരത്തിൽ എത്തുന്ന വിദ്യാർത്ഥികളിൽ പലരും കോളേജിനു പുറത്തെ വീടുകളിൽ പേയിംങ് ഗസ്റ്റായി താമസിക്കുകയാണ് പതിവ്. ഇത്തരത്തിൽ താമസിക്കുന്ന കുട്ടികളിൽ ചിലരോട് വെള്ളിയാഴ്ച രാവിലെ കോളേജ് ഡയറക്ടർ മോശമായി പെരുമാറിയെന്നാണ് പരാതി ഉയർന്നിരിക്കുന്നത്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ഇതേ തുടർന്നു വിദ്യാർത്ഥികൾ പ്രതിഷേധവുമായി രംഗത്ത് എത്തി. തുടർന്നു ഡയറക്ടറുടെ ഓഫിസ് വിദ്യാർത്ഥികൾ ഉപരോധിക്കുകയായിരുന്നു. വിദ്യാർത്ഥികളോട് ഡയറക്ടർ മോശമായി പെരുമാറുന്നതായും, മാന്യമല്ലാത്ത രീതിയിൽ ഇദ്ദേഹം പ്രതികരിക്കുന്നതായും നേരത്തെ പരാതി ഉയർന്നിരുന്നു. ഈ സാഹചര്യത്തിലാണ് വിദ്യാർത്ഥികൾ ഡയറക്ടറുടെ ഓഫിസ് ഉപരോധിച്ചത്. വിവരം അറിഞ്ഞ് കുറവിലങ്ങാട് പൊലീസ് സ്ഥലത്ത് എത്തി വിദ്യാർത്ഥികളുമായി ചർച്ച നടത്തി. തുടർന്നാണ് വിദ്യാർത്ഥികളുടെ സമരം അവസാനിപ്പിച്ചത്. വിദ്യാർത്ഥികളുടെ പരാതി ലഭിച്ചതായും അന്വേഷണം നടത്തുമെന്നും വൈക്കം ഡിവൈ.എസ്.പി എ.ജെ തോമസ് പറഞ്ഞു.

Hot Topics

Related Articles