ആരോടാണ് കളിക്കുന്നതെന്നറിയാമോ ? മകളെ പറഞ്ഞാൽ അദേഹത്തിന് സഹിക്കില്ല : ഷാജിന്റെ ശബ്ദരേഖ പുറത്ത് വിട്ട് സ്വപ്ന

കൊച്ചി: പിണറായി വിജയന്‍ സര്‍ക്കാരിന്റ ഇടനിലക്കാരനെന്ന് സ്വപ്ന ആരോപിക്കുന്ന സുഹൃത്ത് ഷാജ് കിരണുമായുള്ള ശബ്ദ രേഖ പുറത്ത് വിട്ട് സ്വപ്ന സുരേഷ്. ഷാജ് കിരണുമായുള്ള ബന്ധത്തെ കുറിച്ച്‌ പറഞ്ഞാണ് സ്വപ്ന വാര്‍ത്താ സമ്മേളനം ആരംഭിച്ചത്. വര്‍ഷങ്ങള്‍ മുമ്പേ ഷാജിനെ അറിയാമെന്നും ശിവശങ്കറിന്റെ പുസ്തകം ഇറങ്ങിയ ശേഷമാണ് ഷാജുമായി വീണ്ടും പരിചയം പുതുക്കിയതെന്നും സ്വപ്ന വ്യക്തമാക്കി. രഹസ്യമൊഴി കൊടുത്ത ശേഷം നിര്‍ബന്ധമായും കാണണം എന്ന് ഷാജ് പറഞ്ഞു. അതനുസരിച്ച്‌ തൃശൂരില്‍ വെച്ച്‌ കണ്ടു. കളിക്കുന്നത് ആരോടാണെന്ന് അറിയാമോ എന്നാണ് അന്ന് ഷാജ് ചോദിച്ചത്. മകളുടെ പേര് പറഞ്ഞാല്‍ മുഖ്യമന്ത്രിയ്ക്ക് സഹിക്കാന്‍ പറ്റില്ലെന്നും ഷാജ് പറഞ്ഞു.

Advertisements

സരിതിനെ പൊക്കുമെന്ന് പറഞ്ഞത് ഷാജ് ആണ്. അതു കൊണ്ടാണ് ഷാജിന്റെ സഹായം തേടിയത്. സുഹൃത്തായ ഷാജിനെ കുടുക്കാന്‍ താത്പര്യമില്ലായിരുന്നു. ശബ്ദ രേഖ റെക്കോര്‍ഡ് ചെയ്തത്നി വൃത്തി കേടുകൊണ്ടാണ്. തടവറയില്‍ ഇടുമെന്നും മകനെ നഷ്ടപ്പെടുമെന്നും ഭീഷണിപ്പെടുത്തി. ഇത് കേട്ടപ്പോള്‍ ഞാന്‍ തകര്‍ന്നു.അതു കൊണ്ടാണ് റെക്കോര്‍ഡ് ചെയ്തതെന്നും സ്വപ്ന പറഞ്ഞു.
അശ്ലീല വിഡിയോ പുറത്തു വന്നാല്‍ മാധ്യമങ്ങള്‍ നിജസ്ഥിതി പരിശോധിക്കണം. അല്ലാതെ മസാലയ്ക്ക് പിറകെ പോകരുത്. പീഡനം തുടര്‍ന്നാല്‍ ആത്മഹത്യ ചെയ്യും. കുട്ടികള്‍ ഇല്ലാത്ത സ്ത്രീകളുടെ വേദന മനസ്സില്‍ ആകും. അതു കൊണ്ടാണ് വാടക ഗര്‍ഭ ധാരണതിന് തയ്യാറായതെന്നും സ്വപ്ന പറഞ്ഞു.

Hot Topics

Related Articles