കോട്ടയം :മുഖ്യമന്ത്രിയ്ക്കെതിരെയുള്ള നീക്കം രാഷ്ട്രീയ ഗൂഡാലോചനയാണെന്ന് എൻ സി പി ജില്ലാ കമ്മിറ്റി ആരോപിച്ചു. എൻ സി പിയുടെ കോട്ടയം ജില്ലാ തല സ്ഥാപക ദിന ആഘോഷങ്ങൾ ജില്ലാആസ്ഥാനത്തു പതാകഉയർത്തിസംസ്ഥാന ജനറൽ സെക്രട്ടറി സുഭാഷ് പുഞ്ചകോട്ടിൽഉൽഘാടനം ചെയ്തു. സംസ്ഥാന സെക്രട്ടറി എസ് ഡി സുരേഷ് ബാബു മധുര പലഹാരങ്ങൾ വിതരണം ചെയ്തു. സാബു മുരിക്കവേലി അധ്യക്ഷത വഹിച്ച യോഗത്തിൽ പി. കെ ആനന്ദകുട്ടൻ, പി ഒ രാജേന്ദ്രൻ, ബാബുകപ്പക്കാല, അഡ്വ എം എസ്. രാജഗോപാൽ, നെബുഎബ്രഹാം,അജീഷ് ജിമ്മി ജോർജ്, രാജേഷ് വട്ടയ്ക്കാൻ, എൻ സി ചാക്കോ, ഷിബു നാട്ടകം, രഞ്ചനാഥ് കോടിമാത, എം എൻ നാരായണൻ നായർ തുടങ്ങിയവർ പ്രസംഗിച്ചു.
Advertisements