കൊച്ചി : തന്റെ അശ്ലീല വിഡിയോയെക്കുരിച്ച് ഷാജ് കിരണ്‍ മാധ്യമങ്ങളോട് പറഞ്ഞതില്‍ രൂക്ഷ മറുപടിയുമായി സ്വപ്ന സുരേഷ്. ഒരു സ്ത്രീയെ ഏറ്റവുമധികം ആക്രമിക്കാന്‍ സാധിക്കുന്നത് സ്വകാര്യ കാര്യങ്ങള്‍ പറഞ്ഞാണ്. തന്റെ ബാത്റൂമിലോ, കിടപ്പ് മുറിയിലോ, ഡ്രസിങ് റൂമിലോ ഒളിക്യാമറ വെച്ച് അത്തരത്തിലുള്ള ദൃശ്യങ്ങള്‍ പകര്‍ത്തിയോ എന്ന് അറിയില്ലെന്നും ഉണ്ടെങ്കില്‍ നടപടി എടുക്കുമെന്നും ഷാജ് കിരണുമായുള്ള ശബ്ദരേഖ പുറത്ത് വിടും മുമ്പ് സ്വപ്ന വ്യക്തമാക്കി.
മാധ്യമപ്രവര്‍ത്തകരോട് എന്റെ സെക്സ് വീഡിയോസിനെക്കുറിച്ച് പറഞ്ഞു. ഒരു സ്ത്രീയെ, ഒരു അമ്മയെ, ഒരു സഹോദരിയെ ഏറ്റവും കൂടുതല്‍ ആക്രമിക്കാന്‍ സാധിക്കുന്നത് സ്വകാര്യതകള്‍ പറഞ്ഞാണ്. എന്റെ ബാത്റൂമാലോ, ബെഡ്റൂമിലോ, ഡ്രസിങ് റൂമിലോ വേറെ എവിടെയെങ്കിലും ഹിഡന്‍ ക്യാമറ വെച്ചോ എന്നറിയില്ല.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
അങ്ങനെ ഉണ്ടെങ്കില്‍ ഞാന്‍ നിയമ നടപടി സ്വീകരിക്കും. നിങ്ങള്‍ എല്ലാവരും അത് കാണണം. 100 ശതമാനം കണ്ടിട്ട് ശരിയാണോ എന്ന് അന്വേഷിക്കണം. നിങ്ങളുടെ ഒരു സഹോദരിക്ക് ആണ് ഈ അവസ്ഥ വന്നിരിക്കുന്നത് എന്ന് ചിന്തിക്കണം. അത് ആസ്വദിക്കരുത്. നിങ്ങളുടെ സഹോദരിയായി കണ്ട് എന്നെ രക്ഷപ്പെടുത്തുകയാണ് വേണ്ടത്. അല്ലാതെ സത്യം പുറത്ത് വരില്ല. ഇതെല്ലാം കാരണം എനിക്ക് മടുത്തു’. സ്വപ്നയുടെ വാക്കുകള്‍.