ഡല്‍ഹി: നാഷണല്‍ ഹെറാള്‍ഡ് കേസില്‍ കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി ഈ മാസം 23 ന് ഹാജരാകണമെന്ന് ആ വിശ്യപ്പെട്ട് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് പുതിയ നോട്ടീസ്. ജൂണ്‍ ഒന്നിന് ചോദ്യം ചെയ്യലിന് ഹാജരാകാന്‍ ആവശ്യപ്പെട്ട് ഇഡി നേരത്തെ നോട്ടീസ് അയച്ചിരുന്നു. എന്നാല്‍ കോവിഡ് ബാധിച്ചതിനെ തുടര്‍ന്ന് തനിക്ക് ആരോഗ്യ പ്രശ്നങ്ങളുണ്ടെന്നും തനിക്ക് ഹാജരാകാനാകില്ലെന്നും സോണിയ മറുപടി നല്കി. ഇതോടെയാണ് ഇഡി പുതിയ നോട്ടീസ് നല്‍കിയത്.
അതേ സമയം, രാഹുല്‍ ഗാന്ധിയുടെ മൊഴിയെടുക്കുന്നത് ജൂണ്‍ 13 നാണ് . എന്നാൽ അന്നേ ദിവസം രാജ്യത്തെ മുഴുവന്‍ ഇഡി ഓഫീസുകള്‍ക്ക് മുന്നിലും പ്രതിഷേധിക്കാനൊരുങ്ങുകയാണ് കോണ്‍ഗ്രസ്. നാഷണല്‍ ഹെറാള്‍ഡ് കേസില്‍ ഇഡി രാഹുല്‍ ഗാന്ധിയുടെ മൊഴിയെടുക്കുന്നതിനാലാണ് പ്രതിഷേധം സംഘടിപ്പിക്കുന്നത്. രാജ്യവ്യാപകമായി ഇഡി ഓഫീസുകള്‍ക്ക് മുന്നില്‍ സത്യാഗ്രഹം സംഘടിപ്പിക്കാനാണ് നീക്കം. നേരത്തെ ചോദ്യം ചെയ്യലിന് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിലേക്ക് രാഹുല്‍ എത്തുക പ്രതിഷേധ മാര്‍ച്ചോടെയാകും എന്ന് കോണ്‍ഗ്രസ് വ്യക്തമാക്കിയിരുന്നു.