പാലാ ജനറൽ ആശുപത്രിയുടെ ശോച്യാവസ്ഥ പരിഹരിക്കണമെന്നാവശ്യപ്പെട്ട് കോൺഗ്രസ് ധർണ നടത്തി

പാലാ: കോൺഗ്രസ് പാലാ മണ്ഡലം കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ ജനറൽ ആശുപത്രിയുടെ ശോച്യാവസ്ഥ പരിഹരിക്കണമെന്നാവശ്യപ്പെട്ട് ആശുപത്രി കവാടത്തിൽ ധർണ നടത്തി. ആശുപത്രിയുടെ പുതിയ കാഷ്വാലിറ്റിയിൽ വാഹനം വരുന്നതിനും പോകുന്നതിനും അനുയോജ്യമായ നടപടികൾ സ്വീകരിക്കുക. പഴയ കാഷ്വാലിറ്റിയുടെ മുൻവശത്തു നിന്നും കാരുണ്യ മെഡിക്കൽ സ്റ്റോറിന്റെ സമീപത്തുകൂടി ഫ്‌ലൈഓവർ പണിത് കാഷ്വാലിറ്റിയിൽ എത്തിക്കുക.ഇത് വൺവേ ആക്കുക. ഹൃദ്രോഗം, കണ്ണ്, ഫിസിയോ തെറാപ്പി, ത്വക്ക്, ഫോറൻസിക് മെഡിസിൻ തുടങ്ങിയ വിഭാഗത്തിൽ അടിയന്തിരമായി ഡോക്ടർമാരെ നിയമിക്കുക.’ഫാർമസിയിൽ ഉണ്ടാകുന്ന തിരക്ക് ഒഴിവാക്കുന്നതിനു വേണ്ടി അടിയന്തിരമായി പുതിയ ആളുകളെ നിയമിക്കുക.

Advertisements

24 മണിക്കൂറും ഫാർമസിയുടെ പ്രവർത്തനം നടത്തുന്നതിനു വേണ്ട ക്രമീകരണം നടത്തുക. പോസ്റ്റുമോർട്ടം നടപടികൾ ഉടൻ ആരംഭിക്കുക. പോലീസ് എയിഡ് പോസ്റ്റ് സ്ഥാപിക്കുന്നതിനു വേണ്ട മേൽ നടപടികൾ സ്വീകരിക്കുക.

  1. പുതിയ കെട്ടിടത്തിലെ ലിഫ്റ്റിന്റെ പണി കുറ്റങ്ങൾ ഉടൻ പരിഹരിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചു കൊണ്ടാണ് കോൺഗ്രസ് മണ്ഡലം കമ്മറ്റി
    ധർണ നടത്തിയത്.

നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

നാഥനില്ലാ കളരിയായിരിക്കുന്ന ജനറൽ ആശുപത്രിയിൽ നിന്നും ഡോക്ടർമാരെ കൂട്ടത്തോടെ സ്ഥലം മാറ്റിയിരിക്കുന്നത് രോഗികളെ ദുരിതത്തിലാക്കിയിരിക്കുകയാണ്. പ്രശ്‌ന പരിഹാരമുണ്ടായില്ലെങ്കിൽ പിക്കറ്റിംഗ് ഉൾപ്പെടെയുള്ള സമരപരിപാടികൾ നടത്തുമെന്ന് കോൺഗ്രസ് പാർട്ടി മുന്നറിയിപ്പ് നൽകി.
മണ്ഡലം പ്രസിഡന്റ് തോമസ് ആർ വി ജോസ് അദ്ധ്യക്ഷത വഹിച്ചു.
ബ്ലോക്ക് പ്രസിഡന്റ് പ്രൊഫ.സതീശ് ചൊള്ളാനി ധർണ്ണ ഉദ്ഘാടനം ചെയ്തു.
ഷോജി ഗോപി, പ്രിൻസ് വി സി ,പി.ജെ ജോസഫ് പുളിക്കൻ, തോമസുകുട്ടി മുകാല, അജയ് നെടുമ്പാറയിൽ, സുരേഷ് കൈപ്പട,ടോണി ചക്കാല, ജോയിമഠം, അർജുൻ സാബു,വേണു ചാമക്കാല, ബിജു തോമസ്,ജിമ്മി തുടങ്ങിയവർ പ്രസംഗിച്ചു.

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.