തിരുവനന്തപുരം: വിമന്‍ ഇന്ത്യാ മൂവ്‌മെന്റ് അടുത്ത മൂന്നു വര്‍ഷത്തേക്കുള്ള സംസ്ഥാന ഭാരവാഹികളെ തിരഞ്ഞെടുത്തു. പ്രസിഡന്റായി സുനിത നിസാര്‍ (എറണാകുളം), ജനറല്‍ സെക്രട്ടറിയായി എം ഐ ഇര്‍ഷാന (ആലുവ) എന്നിവരെ തിരഞ്ഞെടുത്തു. തിരുവനന്തപുരത്ത് നടന്ന സംസ്ഥാന ജനറല്‍ കൗണ്‍സിലാണ് പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തത്. സംസ്ഥാന വൈസ് പ്രസിഡന്റുമാരായി മേരി എബ്രഹാം (പാലക്കാട്), എന്‍ കെ സുഹറാബി (കോഴിക്കോട്), സംസ്ഥാന സെക്രട്ടറിമാരായി അഡ്വ. സിമി ജേക്കബ് (തിരുവല്ല), കെ കെ ഫൗസിയ (കോഴിക്കോട്), റൈഹാനത്ത് സുധീര്‍ (ആലപ്പുഴ), സംസ്ഥാന ഖജാന്‍ജിയായി മഞ്ജുഷ മാവിലാടം (കാസര്‍കോഡ്) എന്നിവരെയും തിരഞ്ഞെടുത്തു. പി ജമീല, കെ പി സുഫീറ അലി, ലസിത അസീസ്, സുമയ്യ റഹീം, സല്‍മ സ്വാലിഹ്, ഹസീന സലാം, ബിന്ദു രമേശ്, സുലേഖ റഷീദ്, സൗമ്യ രാജേഷ്, ബബിയ ടീച്ചര്‍ എന്നിവരെ സംസ്ഥാന കമ്മിറ്റി അംഗങ്ങളായും തിരഞ്ഞെടുത്തു.
സംസ്ഥാന ജനറല്‍ കൗണ്‍സില്‍ എസ്ഡിപിഐ സംസ്ഥാന പ്രസിഡന്റ് മൂവാറ്റുപുഴ അഷ്‌റഫ് മൗലവി ഉദ്ഘാടനം ചെയ്തു. വിമന്‍ ഇന്ത്യാ മൂവ്‌മെന്റ് സംസ്ഥാന പ്രസിഡന്റ് കെ കെ റൈഹാനത്ത് അധ്യക്ഷത വഹിച്ചു. സംസ്ഥാന ജനറല്‍ സെക്രട്ടറി എം ഐ ഇര്‍ഷാന, സംസ്ഥാന സെക്രട്ടറി എന്‍ കെ സുഹറാബി പ്രവര്‍ത്തന റിപ്പോര്‍ട്ട് അവതരിപ്പിച്ചു. എസ്ഡിപിഐ സംസ്ഥാന ജനറല്‍ സെക്രട്ടറിമാരായ റോയ് അറയ്ക്കല്‍, പി കെ ഉസ്മാന്‍, വിമന്‍ ഇന്ത്യാ മൂവ്‌മെന്റ് സംസ്ഥാന സെക്രട്ടറി പി ജമീല സംസാരിച്ചു. ദേശീയ വൈസ് പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട കെ കെ റൈഹാനത്ത്, ദേശീയ സമിതിയംഗങ്ങളായി തിരഞ്ഞെടുക്കപ്പെട്ട അഡ്വ. സിമി ജേക്കബ്, നൂര്‍ജഹാന്‍ കോല്ലങ്കോട് എന്നിവര്‍ക്ക് സ്വീകരണം നല്‍കി.