പ്രശസ്‍ത ചലച്ചിത്ര- നാടക നടൻ ഡി ഫിലിപ്പ് (79) അന്തരിച്ചു.

പ്രശസ്‍ത ചലച്ചിത്ര- നാടക നടൻ ഡി ഫിലിപ്പ് (79) അന്തരിച്ചു. തിരുവല്ല സ്വദേശിയായ ഇദ്ദേഹം തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ വച്ചായിരുന്നു മരിച്ചത്. കാളിദാസ കലാകേന്ദ്രത്തിൻറെയും കെപിഎസി യുടെയും നാടകങ്ങളിലെ പ്രധാന നടനായിരുന്നു. പ്രൊഫഷണൽ നാടക വേദികളിലെ അവിസ്മരണീയ പ്രകടനങ്ങളിലൂടെ ശ്രദ്ധിക്കപ്പെട്ടതിനു ശേഷമാണ് അദ്ദേഹം സിനിമയിലേക്ക് എത്തിയത്.
കോട്ടയം കുഞ്ഞച്ഛൻ, വെട്ടം, അർത്ഥം, പഴശ്ശിരാജ, ടൈം അടക്കം അൻപതിലേറെ സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്. കെ ജി ജോർജ് സംവിധാനം ചെയ്ത കോലങ്ങൾ എന്ന ചിത്രം നിർമ്മിച്ചത് ഡി ഫിലിപ്പും കെ ടി വർ​ഗീസും ചേർന്നായിരുന്നു. വിദേശത്തുള്ള മകൾ എത്തിയശേഷം സംസ്കാര ചടങ്ങുകളുടെ സമയം തീരുമാനിക്കും.

Advertisements

Hot Topics

Related Articles