തിരുവനന്തപുരം : ശമ്പളം കൃത്യമായി ലഭിക്കാത്തതിന്റെ പേരിൽ മുൻപ് സമരത്തിലായിരുന്ന കെഎസ്ആർടിസി ജീവനക്കാർക്ക് ആശ്വാസവുമായി സംസ്ഥാന സർക്കാർ .
കെഎസ്ആർടിസിക്ക് 145.17 കോടി ധനസഹായമാണ് ധനകാര്യവകുപ്പ് അനുവദിച്ചത്.ജീവനക്കാർക്ക് പെൻഷൻ നൽകിയ വകയിൽ സഹകരണ ബാങ്കുകളുടെ കണ്‍സോർഷ്യത്തിന് തിരികെ നൽകേണ്ട തുകയായ 145.17 കോടി രൂപയാണ് അനുവദിച്ചത്.
Advertisements
ശമ്പളം നൽകാൻ മുൻപ് ധനവകുപ്പ് 30 കോടി രൂപ അനുവദിച്ചിരുന്നു. 35 കോടി രൂപ കൂടി വേണമെന്നാണ് കെഎസ്ആർടിസിയുടെ ആവശ്യം. അതിനിടെ ശമ്പളം വൈകുന്നതിനെതിരായ സമരം ശക്തമാക്കാനാണ് പ്രതിപക്ഷ സംഘടനയായ ടിഡിഎഫിന്റെ തീരുമാനം.