കോട്ടയം: പനച്ചിക്കാട് പഞ്ചായത്ത് എട്ടാം വാർഡ് അംഗത്തിന്റെ നേതൃത്വത്തിൽ എസ്.എസ്.എൽ.സി പരീക്ഷയിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ അനുമോദിച്ചു. പഞ്ചായത്ത് എട്ടാം വാർഡ് അംഗം പ്രസീത സി.രാജുവിന്റെ നേതൃത്വത്തിലാണ് വാർഡിലെ ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ അനുമോദിച്ചത്.
Advertisements
എട്ടാം വാർഡിലെ വികസന സമിതിയുടെ നേതൃത്വത്തിലാണ് പരിപാടികൾ സംഘടിപ്പിച്ചത്. വാർഡിലെ സുമനസുകളുടെ സഹായത്തോടെ പണം കണ്ടെത്തി എൽ.കെ.ജി മുതൽ പത്താം ക്ലാസ് വരെയുള്ള വിദ്യാർത്ഥികൾക്ക് പഠനോപകരണങ്ങളും വിതരണം ചെയ്തു. നെല്ലിക്കൽ എസ്.എൻ.ഡി.പി ഹാളിൽ വച്ചാണ് ചടങ്ങ് സംഘടിപ്പിച്ചത്. ഇത് കൂടാതെയാണ് എസ്.എസ്.എൽ.സി പരക്ഷയിൽ വിജയിച്ച വിദ്യാർത്ഥികളെ അനുമോദിച്ചത്.