ചങ്ങനാശേരി: വിദേശ മദ്യം കൈവശം വച്ചു വില്പന നടത്താൻ ശ്രമിച്ച കേസിൽ ചങ്ങനാശേരി സ്വദേശിയായ പ്രതിയെ കുറ്റക്കാരാനല്ലെന്നു കണ്ട് കോടതി വെറുതെ വിട്ടു.തൃക്കൊടിത്താനം വില്ലേജിൽ മണികണ്ടവയൽ ഭാഗത്തു കുന്നേൽ വീട്ടിൽ എം. പി ബിജു വിനെയാണ് കുറ്റക്കാരാണല്ലെന്നു കണ്ട് കോട്ടയം അഡിഷണൽ ജില്ലാ കോടതി – വെറുതെ വിട്ടത്.
Advertisements
ആറര ലിറ്റർ വിദേശ മദ്യം കൈവശം വച്ചു വില്പന നടത്താൻ ശ്രമിച്ചു എന്നാരോപിച്ചു ചങ്ങനാശ്ശേരി തൃക്കൊടിത്താനം പോലീസ് രജിസ്റ്റർ ചെയ്ത കേസിൽ പ്രതിയാണ് കുറ്റവിമുക്തനായത്.