കോട്ടയം: നഗരമധ്യത്തിലെ ബേക്കർ സ്കൂളിൽ നിന്നും രാവിലെ കാണാതായ പെൺകുട്ടികളെ കണ്ടെത്തി. പത്ത് എട്ട് ക്ലാസ് വിദ്യാർത്ഥികളായ അസം സ്വദേശികളായ സഹോദരിമാരെയാണ് തിങ്കളാഴ്ച രാവിലെ ഒൻപതരയോടെ ബേക്കർ സ്കൂളിൽ നിന്നും കാണാതായത്. ഇവർക്കൊപ്പം കാണാതായ പെൺകുട്ടിയെ ഉച്ചയോോടെ തന്നെ കണ്ടെത്തിയിരുന്നു. അസം സ്വദേശികളായ പെൺകുട്ടികളെ മേലുകാവിൽ നിന്നാണ് കണ്ടെത്തിയത്. മുൻപ് ഇവർ പഠിച്ചിരുന്ന അനാഥാലയത്തിലെ സഹപാഠികളായ സുഹൃത്തുക്കളെ കാണാനാണ് ഇവർ പോയതെന്നു പൊലീസ് പറഞ്ഞു.
തിങ്കളാഴ്ച രാവിലെ സ്കൂൡലേയ്ക്കെന്ന പേരിൽ വീട്ടിൽ നിന്നും ഇറങ്ങിയ പെൺകുട്ടികളെ കാണാതെയാകുകയായിരുന്നു. തുടർന്ന് സ്കൂൾ അധികൃതരും കുട്ടികളുടെ മാതാപിതാക്കളും പൊലീസിൽ പരാതി നൽകി. പരാതിയുടെ അടിസ്ഥാനത്തിൽ പൊലീസ് സംഘം നടത്തിയ അന്വേഷണത്തിലാണ് കുട്ടികൾ മേലുകാവ് ഭാഗത്തുള്ളതായി കണ്ടെത്തിയത്. തുടർന്ന്, കുട്ടികളെ അന്വേഷിച്ച് പൊലീസ് സംഘം സ്ഥലത്ത് എത്തുകയായിരുന്നു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
കുട്ടികൾ ഇവർ മുൻപ് പഠിച്ചിരുന്ന അനാഥാലയത്തിലെ സുഹൃത്തുക്കളെ കാണുന്നതിനായാണ് മേലുകാവിലേയ്ക്കു പുറപ്പെട്ടത്. ഇവിടെ എത്തി കുട്ടികൾ സുഹൃത്തുക്കളെ കണ്ട ശേഷം തിരികെ മടങ്ങുകയായിരുന്നു. ഇതിനിടെയാണ് കുട്ടികളെ പൊലീസ് കണ്ടെത്തിയത്. ഇവരെ സുരക്ഷിതമായി വീട്ടിലെത്തിച്ചിട്ടുണ്ട്.