തിരുവനന്തപുരം: കെ.റെയിൽ വികസന പദ്ധതിയിലെ നിലപാടിൽ നിന്നും പിന്നോട്ട് പോയി മുഖ്യമന്ത്രി പിണറായി വിജയൻ. എന്തു വിലകൊടുത്തും കെ.റെയിൽ നടപ്പിലാക്കുമെന്നു പ്രഖ്യാപിച്ചിരുന്ന മുഖ്യമന്ത്രി പിണറായി വിജയനാണ് ഇപ്പോൾ നിലപാടിൽ നിന്നും പിന്നോട്ട് പോയിരിക്കുന്നത്. കേന്ദ്ര അനുമതിയുണ്ടെങ്കിൽ മാത്രമേ സിൽവർ ലൈൻ പദ്ധതി നടപ്പാക്കൂ എന്നാണ് മുഖ്യമന്ത്രി ഇപ്പോൾ സ്വീകരിച്ച നിലപാട്. വിളപ്പിൽ ശാലയിലെ ഇ.എം.എസ് അക്കാദമിയിൽ നടന്ന സെമിനാറിലാണ് മുഖ്യമന്ത്രി പിണറായി വിജയൻ നിലപാട് പ്രഖ്യാപിച്ചിരിക്കുന്നത്.
സിൽവർ ലൈൻ പോലുള്ള വികസന പദ്ധതികളാകുമ്പോൾ കേന്ദ്ര അനുമതി പ്രധാനമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറയുന്നു. അതിനെതിരെ വലിയ എതിർപ്പ് ഉയർത്തിയാൽ, പ്രതിഷേധത്തിനൊപ്പം ബി.ജെ.പി കൂടി ഒപ്പം ചേരുമ്പോൾ കേന്ദ്രസർക്കാർ അൽപം ശങ്കിച്ച് നിൽക്കും. ഇത്തരം അനുമതി ഉണ്ടായില്ലെങ്കിൽ സിൽവർ ലൈൻ നടപ്പാകില്ല.
വികസന പദ്ധതികൾ നടപ്പാക്കുന്നത് തങ്ങൾക്ക് എന്തോ ദോഷം ചെയ്യുമെന്നാണ് പ്രതിപക്ഷം ചിന്തിക്കുന്നത്. അത് എന്തോ എൽഡിഎഫിന് മേന്മയുണ്ടാക്കുമെന്നാണ് പ്രതിപക്ഷത്തിന്റെ സങ്കുചിത ചിന്തയെന്നും അദ്ദേഹം പറഞ്ഞു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
കെ.റെയിൽ കല്ലിടലിനെതിരെ സംസ്ഥാന വ്യാപകമായി പ്രതിഷേധം ഉയർന്നിരുന്നു. പല സ്ഥലങ്ങളിലും കല്ലിടലിനെതിരെ പലയിടത്തും സാധാരണക്കാർ സമരവുമായി രംഗത്ത് ഇറങ്ങുകയും ചെയ്തിരുന്നു. ഇതിനു പിന്നാലെയാണ് ഇപ്പോൾ ഇദ്ദേഹം കെ.റെയിൽ വിഷയത്തിൽ നിലപാട് മാറ്റിയതെന്നാണ് ലഭിക്കുന്ന സൂചന.